വർണാഭമായ ചടങ്ങുകളോടെ ലോകമെങ്ങും പുതുവത്സരം ആഘോഷിച്ചു. ജപ്പാനിൽ ടോക്യോ ടവറിൽ ബലൂണുകൾ പറത്തി ആഘോഷിച്ചപ്പോൾ വടക്കൻ കൊറിയക്കാർ പുരാതന നഗരമായ പാജുവിൽ വെടിക്കെട്ട് നടത്തിയും പരമ്പരാഗത ബെൽ മുഴക്കിയുമാണ് ആഘോഷിച്ചത്. പസഫിക് ദ്വീപായ കിരീബാത്തിയില്‍ ആണ് ഏറ്റവും ആദ്യം പുതുവര്‍ഷം എത്തിയത്. പിന്നീട് ആസ്ട്രേലിയയും ന്യൂസിലാൻറും 2016നെ വരവേറ്റു. ഇരുരാജ്യങ്ങളും വെടിക്കെട്ടോടെയാണ് പുതുവർഷത്തെ സ്വീകരിച്ചത്.
വെള്ളത്തിനടിയിൽ നിന്ന് സംഗീതോപകരണങ്ങൾ വായിച്ച് ചൈന ആഘോഷങ്ങൾക്ക് വ്യത്യസ്തത കൊണ്ടുവന്നു. ഈജിപ്തിൽ സർക്കാർ മേൽനോട്ടത്തോടെ ലോകാത്ഭുതമായ പിരമിഡുകൾക്ക് സമീപത്തായി വേദികളൊരുക്കി കലാപരിപാടികൾ സംഘടിപ്പിച്ചു. ദുബൈയിൽ ബുർജ് ഖലീഫ നാല് ലക്ഷത്തോളം എൽ.ഇ.ഡി ലൈറ്റുകൾകൊണ്ടും കരിമരുന്ന് പ്രയോഗവുമുണ്ടായി.
വാക്കുകളില്‍ പുതുമ തൊട്ടെടുത്ത ആശംസാ കാര്‍ഡുകള്‍ പുറമെ വാട്സ് ആപ്, ഫേസ്ബുക്ക് മെസേജുകള്‍ കൂടി ആശംസകൾ ഒഴുകി. എന്നാല്‍, ചിലയിടങ്ങളിലെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി. ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസല്‍സില്‍ വെടിക്കെട്ടും പൊതു ആഘോഷങ്ങളും റദ്ദാക്കി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു. പാരിസില്‍ കഴിഞ്ഞ മാസം നടന്ന ഭീകരാമ്രകണത്തിന്‍റെ പശ്ചാത്തലത്തില്‍ ബെല്‍ജിയത്തിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യയിൽ വിവിധ നഗരങ്ങളിലും പുതുവത്സരം വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.