വാഷിങ്ടൺ: ഡെൻവർ ആസ്ഥാനമായ ലിബർട്ടി എനർജി കമ്പനിയുടെ സി.ഇ.ഒ ക്രിസ് റൈറ്റിനെ യു.എസിന്റെ ഊർജ സെക്രട്ടറിയായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ചു.
പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന ഫോസിൽ ഇന്ധനവാദിയും കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ട വിമർശകനുമാണ് റൈറ്റ്. ആഗോള ഊർജ വിപണിയിൽ ആധിപത്യം നേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിയമനമെന്നാണ് സൂചന.
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങളുടെ ഏറ്റവും വലിയ വിമർശകരിലൊരാളാണ് റൈറ്റ്. പരിസ്ഥിതി പ്രക്ഷോഭങ്ങൾ സ്വയം തകരുമെന്നുമാണ് റൈറ്റിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.