നേപ്പാള്‍ പ്രധാനമന്ത്രി ഫെബ്രുവരിയില്‍ ഇന്ത്യയിലേക്ക്

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി ഫെബ്രുവരി ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കും. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ കമാല്‍ തപയാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശന വേളയില്‍ ഇന്ത്യയുമായി രണ്ട് പ്രധാന കരാറുകള്‍ ഒപ്പുവെക്കുമെന്നും സൂചനയുണ്ട്. ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം  നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സന്ദര്‍ശനത്തിന്‍െറ പ്രാരംഭ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. അധികാരമേറ്റെടുത്തശേഷം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ആദ്യ വിദേശ രാജ്യം ഇന്ത്യയാണ്. കമ്യൂണിസ്റ്റ് പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുമെന്ന് നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന്‍െറ പുനരുദ്ധാരണത്തിന് ആയിരം കോടിയുടെ സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ചിരുന്നു.  മാധേശി പ്രക്ഷോഭത്തോടെ ഇന്ത്യ-നേപ്പാള്‍ ഉഭയകക്ഷി ബന്ധം ഉലഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.