തായ് വാന്‍: കുമിങ്താങ് പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകില്ളെന്ന് റിപോര്‍ട്ട്

തായ്പേയ്: തായ്വാന്‍ തെരഞ്ഞെടുപ്പില്‍ 2008 മുതല്‍ ഭരണത്തിലുള്ള കുമിങ്താങ് പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. സായി ഇങ്വെന്‍ നേതൃത്വം നല്‍കുന്ന ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടി അധികാരത്തിലേറുമെന്നാണ് സൂചന. ചൈനയുമായുള്ള ബന്ധം ശക്തമാക്കിയതാണ് ഭരണവിരുദ്ധവികാരം ശക്തിപ്പെടാന്‍ കാരണമായതെന്ന് നിരീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ശതമാനം മാത്രമാണ് സാമ്പത്തിക പുരോഗതിയുണ്ടായത്.  ചൈനയോട് ബന്ധമുണ്ടാക്കുന്നതിലൂടെ രാജ്യത്തിന് സാമ്പത്തിക പുരോഗതിയുണ്ടാവുമെന്ന കുമിങ്താങ് പാര്‍ട്ടിയുടെ വാദം പൊളിഞ്ഞു. വിജയിച്ചാല്‍ രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരിക്കും സായി ഇങ്വെന്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പ്രഫസറായിരുന്നു സായി ഇങ്വെന്‍.  രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബമല്ല ഇവരുടേത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.