പാകിസ്താനില്‍ ദുരഭിമാനക്കൊല ഇല്ലാതാക്കുമെന്ന് നവാസ് ശരീഫ്

ലാഹോര്‍: പാകിസ്താനില്‍ ദുരഭിമാനക്കൊല ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രഖ്യാപിച്ചു. ദുരഭിമാനക്കൊല ഇതിവൃത്തമായ ഡോക്യുമെന്‍ററിക്ക് ഓസ്കര്‍ നോമിനേഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ മനംമാറ്റം. തന്‍െറ കണ്ണുതുറപ്പിച്ച ഡോക്യുമെന്‍ററി സംവിധായക ഷര്‍മീന്‍ ഉബൈദ് ചിനോയിയെ അദ്ദേഹം അഭിനന്ദിച്ചു.
എ ഗേള്‍ ഇന്‍ ദ റിവര്‍, ദ പ്രൈസ് ഓഫ് ഫോര്‍ഗിവ്നെസ് എന്ന ഡോക്യുമെന്‍ററിക്കാണ് നോമിനേഷന്‍ ലഭിച്ചത്. രാജ്യത്ത്  പ്രണയവിവാഹത്തെ തുടര്‍ന്ന് ദുരാചാര കൂട്ടക്കൊലക്ക് നൂറുകണക്കിന് യുവതികളാണ് ഇരകളായത്.
പുരുഷന്മാര്‍ക്ക് മാപ്പ് നല്‍കുമ്പോള്‍ സ്ത്രീകളെ കല്ളെറിഞ്ഞ് കൊലപ്പെടുത്തുന്ന പ്രാകൃതരീതിയാണ് പാക് ഗോത്രവിഭാഗങ്ങള്‍ പിന്തുടരുന്നത്.  2012ലും ഷര്‍മീന്‍െറ ഡോക്യുമെന്‍ററിക് ഓസ്കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.