വെസ്റ്റ്ബാങ്കില്‍നിന്ന് ജൂതകുടിയേറ്റക്കാരെ ഒഴിപ്പിച്ചു

ഹെബ്രോണ്‍: അധിനിവിഷ്ട ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ പുതുതായി വാങ്ങിയ വീടുകളില്‍ താമസിച്ച ജൂതകുടിയേറ്റക്കാരെ ഇസ്രായേല്‍സെന്യം ഒഴിപ്പിച്ചു.
വീടുകള്‍ അടച്ചുപൂട്ടി ഇസ്രായേലി പൊലീസ് സീല്‍ ചെയ്തു. വെസ്റ്റ് ബാങ്കിലെ ഇബ്രാഹീം മസ്ജിദിനടുത്തുള്ള കെട്ടിടത്തിലെ 80 പേരെയാണ് കുടിയൊഴിപ്പിച്ചത്. വ്യാഴാഴ്ചയാണ് ഇവിടെ താമസമാരംഭിച്ചത്.1967ല്‍ നിയമവിരുദ്ധമായി ഇസ്രായേല്‍ കൈയേറിയ പ്രദേശങ്ങളിലുള്‍പ്പെട്ട മേഖലയാണിത്. കൈയേറ്റത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവന്നിരുന്നു.

അതിനിടെ സുരക്ഷാസേനയുടെ നടപടിക്കെതിരെ മൂന്നു പാര്‍ലമെന്‍റംഗങ്ങള്‍ രംഗത്തുവന്നു. ഒഴിപ്പിച്ചവരെ തിരിച്ച് വീടുകളിലേക്കയക്കാതെ സര്‍ക്കാറിന് അനുകൂലമായി പാര്‍ലമെന്‍റില്‍ വോട്ട് ചെയ്യില്ളെന്ന് ഇവര്‍ പറഞ്ഞു. ഒരംഗത്തിന്‍െറ ഭൂരിപക്ഷമാണ് നെതന്യാഹു സര്‍ക്കാറിനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.