സോമാലിയ: ഇത്യോപ്യന്‍ സൈനിക നിലയത്തില്‍ തീവ്രവാദി ആക്രമണം; 43 മരണം

മൊഗാദിശു: സോമാലിയയിലെ ഇത്യോപ്യന്‍ സൈനികനിലയത്തില്‍ അല്‍ശബാബ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 43 പേര്‍ കൊല്ലപ്പെട്ടു. മധ്യ സോമാലിയയിലെ ഹിരാന്‍ പ്രവിശ്യയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. നിലയത്തിലെ ആഫ്രിക്കന്‍ യൂനിയന്‍ സൈന്യത്തെ ലക്ഷ്യമിട്ടാണ് അല്‍ശബാബ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്.
നിലയത്തില്‍ ഒരു വാഹനത്തിലത്തെിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന്, ആയുധധാരികള്‍ നിലയത്തിലേക്ക് ഇരച്ചുകയറിയെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ സൈനികരെ ലക്ഷ്യമിട്ട് ഇതിനുമുമ്പും അല്‍ ശബാബ് ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ബുറുണ്ടിയന്‍ സൈനികകേന്ദ്രത്തിനുനേരെയും സെപ്റ്റംബറില്‍ യുഗാണ്ടന്‍ ട്രൂപ്പിനെ ലക്ഷ്യമാക്കിയും ജനുവരിയില്‍ കെനിയന്‍ സൈന്യത്തിനുനേരെയും അല്‍ശബാബ് ആക്രമണം നടത്തിയിരുന്നു.

അല്‍ശബാബ് ഭീഷണിയെ ചെറുക്കുന്നതിന്‍െറ ഭാഗമായി ആഫ്രിക്കന്‍ യൂനിയന്‍ നേതൃത്വത്തില്‍ സോമാലിയയില്‍ ഏതാനും വര്‍ഷങ്ങളായി ആഫ്രിക്കന്‍ യൂനിയന്‍ മിഷന്‍ ഇന്‍ സോമാലിയ എന്ന പേരില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള സൈന്യം പ്രവര്‍ത്തിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.