ബംഗ്ളാദേശ് ജമാഅത്ത്​ നേതാവിന്‍െറ വധശിക്ഷ പരമോന്നത കോടതി ശരിവെച്ചു

ധാക്ക: വിമോചനകാലത്തെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി ജമാഅത്തെ ഇസ്ലാമി നേതാവ് മിര്‍ ഖ്വാസം അലിക്ക് വധശിക്ഷ വിധിച്ച നടപടി ബംഗ്ളാദേശ് സുപ്രീംകോടതി ശരിവെച്ചു. വിമോചനകാലത്തെ കൊലപാതകക്കുറ്റങ്ങള്‍ ആരോപിച്ചാണ് അലിയെ വധശിക്ഷക്കു വിധിച്ചത്.  കുറ്റക്കാരനായി പ്രഖ്യാപിച്ച കീഴ്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്  അലി സമര്‍പ്പിച്ച ഹരജി തള്ളിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ സിന്‍ഹയുടെ പ്രഖ്യാപനം. 1971ലെ വിമോചനയുദ്ധകാലത്ത് നടന്ന കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ ആണ് 63കാരനായ അലിക്കെതിരെ കുറ്റം ചുമത്തിയത്.  ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു.  യുദ്ധകാലത്ത് പാകിസ്താനെ പിന്തുണച്ച അല്‍ ബദ്ര്‍ എന്ന സായുധസംഘത്തിന്‍െറ നേതൃസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. മാധ്യമ-റിയര്‍ എസ്റ്റേറ്റ് വ്യവസായിയായിരുന്ന അലി ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യ സാമ്പത്തിസ്രോതസ്സായിരുന്നു. 2014ലാണ് ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.