ഇറാൻ ആക്രമണത്തിൽ തകർന്ന മധ്യ ഇസ്രായേലിലെ ഗദേരയിലെ സ്കൂൾ കെട്ടിടത്തിൽ രൂപപ്പെട്ട ഗർത്തം ഇസ്രായേൽ ഹോം ഫ്രണ്ട് കമാൻഡും പൊലീസും പരിശോധിക്കുന്നു

ഇസ്രായേലിലേക്ക് ഇറാൻ തൊടുത്തുവിട്ടത് 181 ബാലിസ്റ്റിക് മിസൈൽ; ഒരുകോടി പേർ ബങ്കറുകളിൽ അഭയം തേടി

തെ​ൽഅ​വീ​വ്: ഇസ്രായേലിനെ ഭീതിയിലാഴ്ത്തി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനിടെ ഏകദേശം ഒരുകോടി ഇസ്രായേൽ പൗരന്മാർ ബങ്കറുകളിൽ അഭയം തേടിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്. ഇസ്രായേലിന് നേരെ 181 ബാലിസ്റ്റിക് മിസൈലുകളാണ് ചൊവ്വാഴ്ച രാത്രി ഇറാൻ തൊടുത്തുവിട്ടതെന്നും സൈന്യം അറിയിച്ചു.

അമേരിക്കയുടെ സഹായത്തോടെ ഈ മിസൈലുകളിൽ അധികവും പ്രതിരോധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. അതിനിടെ, മധ്യ ഇസ്രായേലിലെ ഗദേരയിലെ ഒരു സ്കൂൾ റോക്കറ്റ് ആക്രമണത്തിൽ തകർന്നു. റോക്കറ്റ് പതിച്ചതിന്റെ ഫോട്ടോകളും വിഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആർക്കും പരിക്കില്ലെന്ന് ഇസ്രായേൽ ഹോം ഫ്രണ്ട് കമാൻഡ് മേധാവി മേജർ ജനറൽ റാഫി മിലോ പറഞ്ഞു. വെസ്റ്റ്ബാങ്കിൽ ഒരു ഫലസ്തീൻ പൗരൻ കൊല്ലപ്പെടുകയും രണ്ട് ഇസ്രായേലികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇസ്രായേൽറിപ്പോർട്ട് ചെയ്തു.

ല​​ബ​​നാ​​നെ​തി​രെ ഇ​സ്രാ​യേ​ൽ ക​ര​യു​ദ്ധം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെയാണ് ഇ​സ്രാ​​യേ​ലി​ലേ​ക്ക് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണ​ം നടത്തിയത്. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മി​സൈ​ലാ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന് യു.​എ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന് തൊട്ടുടനെ​യാ​ണ് തെ​ൽ അ​വീ​വി​നെയും ജെറൂസലമിനെയും ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ഒന്നിന് പുറകെ ഒന്നായി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. ഇ​സ്രാ​യേ​ൽ സേ​ന ​ത​ന്നെ​യാ​ണ് ആ​ക്ര​മ​ണം ആദ്യം സ്ഥി​രീ​ക​രി​ച്ച​ത്. ഗസ്സയിലെ ജനതയെയും ഹമാസിന്റെയും ഹിസ്ബുല്ലയുടെയും നേതാക്കളെയും വധിച്ചതിനുള്ള തിരിച്ചടിയാണിതെന്ന് ഇറാനിലെ ഇസ്‍ലാമിക് റെവല്യുഷനറി ഗാർഡ് അറിയിച്ചു. സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങാ​ൻ ഇ​സ്രാ​യേ​ൽ സേ​ന ജ​ന​ങ്ങ​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു. തെ​ൽ അ​വീ​വി​ൽ അജ്ഞാതന്റെ വെ​ടി​വെ​പ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു.

ഇറാൻ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള ഒരുക്കത്തിലാണെന്ന് ഇസ്രായേൽ അറിയിച്ചു. ഇ​സ്രാ​യേ​ലി​നെ സ​ഹാ​യി​ക്കുന്ന​തി​നും മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ അ​റി​യി​ച്ചു. നടപടികൾ ചർച്ച ചെയ്യാൻ വൈറ്റ്ഹൗസിൽ ജോ ബൈഡൻ അടിയന്തര യോഗം നടത്തി. ഇറാൻ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പെന്റഗൺ മുന്നറിയിപ്പ് നൽകി. സംഘർഷം വ്യാപിക്കുന്നതിനെ അപലപിച്ച യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറെസ്, വെടിനിർത്താൻ വീണ്ടും ആഹ്വാനം ചെയ്തു. ഇറാന്റെ ആക്രമണത്തിൽ ആഹ്ലാദിച്ച് ബെയ്റൂത്തിലും ഗസയിലും ജനങ്ങൾ രംഗത്തെത്തി.

അതേസമയം, ചൊ​​വ്വാ​​ഴ്ച പു​​ല​​ർ​​ച്ചെ​​ തെ​​ക്ക​​ൻ ല​​ബ​​നാ​​നി​​ൽ ചെ​​റി​​യ ദൂ​​ര​​ത്തേ​​ക്ക് ഇ​​സ്രാ​​യേ​​ൽ ക​​ര​​സേ​​ന ക​​ട​​ന്നു​​ക​​യ​​റി. പ​​രി​​മി​​ത​​വും പ്രാ​​ദേ​​ശി​​ക​​വും ചി​​ല കേ​​ന്ദ്ര​​ങ്ങ​​ൾ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള​​തു​​മാ​​ണ് ​സൈ​​നി​​ക നീ​​ക്ക​​മെ​​ന്ന വി​​ശ​​ദീ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ല​​ബ​​നാ​​നി​​ൽ പു​​തി​​യ യു​​ദ്ധ​​മു​​ഖം തു​​റ​​ന്ന് ക​​ര​​യു​​ദ്ധം തുടങ്ങിയത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി തെ​​ക്ക​​ൻ ബൈ​​റൂ​​ത്തി​​ലെ 30 ഗ്രാ​​മ​​ങ്ങ​​ളി​​ലു​​ള്ള​​വ​​രോട് കുടിയൊഴിഞ്ഞുപോകാൻ ഇ​​സ്രാ​​യേ​​ൽ സൈ​​ന്യം ഭീഷണിപ്പെടുത്തി. എ​​ന്നാ​​ൽ, ഇ​​സ്രാ​​യേ​​ൽ ക​​ര​​സേ​​ന ഇ​​തു​​വ​​രെ ല​​ബ​​നാ​​ൻ അ​​തി​​ർ​​ത്തി ക​​ട​​ന്നി​​ട്ടി​​ല്ലെ​​ന്നും എ​​ത്തി​​യാ​​ൽ നേ​​രി​​ട്ടു​​ള്ള പോ​​രാ​​ട്ട​​ത്തി​​ന് ഒ​​രു​​ക്ക​​മാ​​ണെ​​ന്നും ഹി​​സ്ബു​​ല്ല ആ​​വ​​ർ​​ത്തി​​ച്ചു. വ്യാ​​പ​​ക വ്യോ​​മാ​​ക്ര​​മ​​ണ​​വും ഇ​​സ്രാ​​യേ​​ൽ ന​​ട​​ത്തി. ത​​ല​​സ്ഥാ​​ന ന​​ഗ​​ര​​മാ​​യ ബൈ​​റൂ​​ത്തി​​ൽ നി​​ര​​വ​​ധി കെ​​ട്ടി​​ട​​ങ്ങ​​ൾ ത​​ക​​ർ​​ന്നു. ​

തെ​​ക്ക​​ൻ ല​​ബ​​നാ​​നി​​ലെ ഐ​​നു​​ൽ ഹി​​ൽ​​വ​​യി​​ൽ നി​​ര​​വ​​ധി പേ​​ർ തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന ഫ​​ല​​സ്തീ​​നി അ​​ഭ​​യാ​​ർ​​ഥി ക്യാ​​മ്പിന് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തി. ഇ​​വി​​ടെ കെ​​ട്ടി​​ടാ​​വ​​ശി​​ഷ്ട​​ങ്ങ​​ളി​​ൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ കു​​ടു​​ങ്ങി​​ക്കിടക്കുന്നു. ഇ​​സ്രാ​​യേ​​ൽ സൈ​​നി​​ക നീ​​ക്ക​​ത്തി​​ന് തി​​രി​​ച്ച​​ടി​​യാ​​യി തെ​​ൽ അ​​വീ​​വി​​ൽ ഹി​​സ്ബു​​ല്ല​​യും ആ​​ക്ര​​മ​​ണം ന​​ട​​ത്തി. മൊ​​സാ​​ദ് ആ​​സ്ഥാ​​ന​​ത്തി​​നു നേ​​രെ ​ഫാ​​ദി-4 റോ​​ക്ക​​റ്റു​​ക​​ൾ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​താ​​യി ഹി​​സ്ബു​​ല്ല അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ഇ​​തേ​​ക്കു​​റി​​ച്ച് ഇ​​സ്രാ​​യേ​​ൽ പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല. ​

തെ​​ൽ അ​​വീ​​വി​​ന് സ​​മീ​​പം ക​​ഫ​​ർ ഖാ​​സി​​മി​​ൽ റോ​​ക്ക​​റ്റ് വീ​​ണ് റോ​​ഡ് ത​​ക​​ർ​​ന്നു. അ​​പ്പ​​ർ ഗ​​ലീ​​ലി മേ​​ഖ​​ല​​യി​​ൽ 15ഓ​​ളം റോ​​ക്ക​​റ്റു​​ക​​ൾ പ​​തി​​ച്ച​​താ​​യും ഇ​​സ്രാ​​യേ​​ൽ സ്ഥി​​രീ​​ക​​രി​​ച്ചു. ഗ​​സ്സ​​യി​​ലും സി​​റി​​യ​​യി​​ലും ചൊ​​വ്വാ​​ഴ്ച ഇ​​സ്രാ​​യേ​​ൽ വ്യാ​​പ​​ക ആ​​ക്ര​​മ​​ണം ന​​ട​​ത്തി. ഗ​​സ്സ​​യി​​ൽ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ 23 പേ​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്.

Tags:    
News Summary - Iran fires 181 missiles at Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.