ജപ്പാന്‍ സൂനാമിയുടെയും ഫുകുഷിമ ദുരന്തത്തിന്‍െറയും ഓര്‍മ പുതുക്കി

ടോക്യോ: ജപ്പാനില്‍ 18,000ത്തിലേറെ പേരുടെ ജീവന്‍ അപഹരിച്ച  ഭൂചലനത്തിന്‍െറയും സൂനാമിയുടെയും ഓര്‍മ പുതുക്കി. ഭൂചനമുണ്ടായ സമയത്തിന്‍െറ സ്മരണയില്‍ വെള്ളിയാഴ്ച കൃത്യം 2.46ന് ജനങ്ങള്‍ ഒരു മിനിറ്റ് മൗനമാചരിച്ച് കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. ദുരന്തങ്ങളുടെ ഓര്‍മപുതുക്കി സ്ത്രീകള്‍ കടലില്‍ പൂച്ചെണ്ടുകള്‍ ഒഴുക്കി.  പാര്‍ക്കുകളിലും പൊതു ഇടങ്ങളിലും മറ്റും മെഴുകുതിരികള്‍ കത്തിച്ചു.ടോക്യോയില്‍ നടന്ന അനുസ്മരണചടങ്ങില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചക്രവര്‍ത്തി അഖീതോയും പത്നിയും സംബന്ധിച്ചു.
2011 മാര്‍ച്ച് 11നായിരുന്നു ജപ്പാന്‍ തീരത്തെ മരണക്കടലാക്കിമാറ്റിയ ഭൂമികുലുക്കവും സൂനാമിയും. റിക്ടര്‍ സ്കെയിലില്‍ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സൂനാമി തിരമാലകള്‍ ആറു മുതല്‍ പത്തു മീറ്റര്‍വരെ ഉയര്‍ന്നു. ചില സ്ഥലങ്ങളില്‍ ഇവ 12 കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് പാഞ്ഞു. കുതിച്ചത്തെിയ  സൂനാമി തിരമാലകളില്‍ കെട്ടിടങ്ങളും കാറുകളും കപ്പലുകളും ട്രെയിനുകളും ഒലിച്ചുപോയി. അനേകം കെട്ടിടങ്ങളും വീടുകളും കാണാതായി. ഭൂകമ്പത്തെ തുടര്‍ന്ന് പലയിടത്തും അഗ്നിബാധയും ഉണ്ടായി.  കൂറ്റന്‍ തിരമാലകള്‍ അടിച്ചുകയറിയതിനെ തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തില്‍ ചോര്‍ച്ചയുണ്ടായി റേഡിയേഷന്‍ വികിരണങ്ങള്‍ പ്രവഹിച്ചു. 1986ലെ ചെര്‍ണോബിലിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഇത്. മേഖലയില്‍നിന്ന് 1,60,000 പേരെ ഒഴിപ്പിച്ചു. അഞ്ചുവര്‍ഷത്തിനുശേഷവും അവരില്‍ ഭൂരിഭാഗവും മടങ്ങിവരാന്‍ തയാറല്ല. ദുരന്തത്തെ തുടര്‍ന്ന് കുടിയൊഴിപ്പിച്ച ജനത തിരിച്ചുവരാത്തതില്‍ ചക്രവര്‍ത്തി ദു$ഖം പ്രകടിപ്പിച്ചു.
അതിനിടെ, ആണവ റിയാക്ടറുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഷിന്‍സോ ആബെയുടെ  വസതിക്കുമുന്നില്‍ പ്രതിഷേധവും അരങ്ങേറി. വീണ്ടുമൊരു ദുരന്തത്തെ ജപ്പാന് താങ്ങാനാവില്ളെന്ന് പ്രതിഷേധകര്‍ ആവര്‍ത്തിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.