ഭ്രൂണമടക്കിയ മമ്മി കണ്ടത്തെി

ലണ്ടന്‍: ഈജിപ്തില്‍ മനുഷ്യഭ്രൂണം അടക്കംചെയ്ത 44 സെന്‍റീമീറ്റര്‍ നീളം മാത്രമുള്ള ശവകുടീരത്തിന്‍െറ ചെറുരൂപം കണ്ടത്തെി. 1907ല്‍ ഈജിപ്തിലെ ഗിസയില്‍നിന്ന് ബ്രിട്ടീഷ് സ്കൂള്‍ ഓഫ് ആര്‍ക്കിയോളജി വിഭാഗമാണ് ശവകുടീരം കണ്ടത്തെിയത്. അതേവര്‍ഷം തന്നെ കൂടുതല്‍ പഠനത്തിനും ഗവേഷണത്തിനുമായി ഫിറ്റ്സ്വില്ല്യന്‍ മ്യൂസിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇത് മനുഷ്യഭ്രൂണത്തെ അടക്കിയ ചെറുമമ്മിയാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു. 16-18 ആഴ്ച മാത്രം പ്രായമാണ് ഭ്രൂണത്തിന്‍െറ വളര്‍ച്ചയെന്നും പുരാതന ഈജിപ്ഷ്യന്‍ സംസ്കാരത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് കണ്ടത്തെലെന്നും ഗവേഷകര്‍ പറയുന്നു. ബി.സി 664-525 കാലഘട്ടത്തിലാണ് ശവകുടീരത്തിന്‍െറ നിര്‍മാണം. പൂര്‍ണമായി മരത്തിലാണ് ശവകുടീരം നിര്‍മിച്ചിരിക്കുന്നത്. ശവകുടീരം ഭംഗിയായി അലങ്കരിച്ചിട്ടുമുണ്ട്. ഭ്രൂണത്തില്‍നിന്ന് ആന്തരികാവയവങ്ങള്‍ പൂര്‍ണമായി നീക്കംചെയ്തിട്ടുണ്ട്. ഭ്രൂണത്തിന്‍െറ ലിംഗനിര്‍ണയം നടത്താന്‍ സാധിച്ചിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.