ഇസ്ലാമാബാദ്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്ന ജിയോസ്പാഷ്യല്‍ ഇന്‍ഫര്‍മേഷന്‍ ബില്ലിന്‍െറ കരടിനെതിരെ പാക്കിസ്താന്‍. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വിവരം പ്രസിദ്ധപ്പെടുത്തുന്നതിനും വിതരണം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതും നിയന്ത്രിക്കുക എന്ന ഉദ്ധേശ്യത്തോടെ കൊണ്ടു വരുന്നതാണ്് ഈ ബില്ല്. നിര്‍ദിഷ്ട ബില്ലില്‍ യു.എന്‍ രക്ഷാ സമിതി ഇടപെടണമെന്ന്് പാക്കിസ്താന്‍ ആവശ്യപ്പെട്ടു.
കശമീര്‍ തര്‍ക്ക പ്രദേശമെന്ന യു.എന്നിന്‍െറ പ്രമേയത്തിനെതിരെയാണ് ഈ നിയമമെന്ന് പാക്കിസ്താന്‍ ആരോപിച്ചു. കരട് ബില്ലില്‍ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി ചിത്രീകരിക്കുന്നത് വസ്തുതാപരമായി തെറ്റാണെന്നും നിയമപരമായി ന്യായീകരിക്കാന്‍ പറ്റാത്തതുമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്‍െറ ലംഘനമാണെന്നും പാക്കിസതാന്‍ കുറ്റപ്പെടുത്തി.
ബില്ല് പാസാവുകയാണെങ്കില്‍ ഇന്ത്യയുടെ മാപ്പ് തെറ്റായി ചിത്രീകരിക്കുന്നവര്‍ക്ക് 7 വര്‍ഷം തടവോ അല്ളെങ്കില്‍ നൂറ് കോടി രൂപയോ പിഴ ചുമത്താന്‍ ഇന്ത്യക്കാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.