ഡമസ്കസ്: സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ ശക്തികേന്ദ്രങ്ങളില്‍ ഐ.എസ് നടത്തിയ റോക്കറ്റാക്രമണങ്ങളില്‍ ചുരുങ്ങിയത് 100 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ സിറിയയില്‍ മെഡിറ്ററേനിയനോട് ചേര്‍ന്നുകിടക്കുന്ന പ്രവിശ്യയായ ലത്തീകിയയിലെ തീരദേശ നഗരങ്ങളായ ജബ്ലീഹിലും താര്‍തൂസിലുമാണ് ആക്രമണമുണ്ടായത്. ജബ്ലീഹില്‍ 53ഉം താര്‍ത്തൂസില്‍ 48ഉം പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.ഇതാദ്യമായാണ് ലത്തീകിയയില്‍ ഇത്രയും കനത്ത ആക്രമണം ഐ.എസ് നടത്തുന്നത്. റഷ്യയുടെ നാവിക ആസ്ഥാനത്തിനുസമീപമാണ് ആക്രമണം നടന്നതെന്നതും ശ്രദ്ധേയമാണ്.
യമനിലും ആക്രമണം; 45 മരണം
സന്‍ആ: യമനിലെ ഏദന്‍ നഗരത്തില്‍ സൈനിക റിക്രൂട്ട്മെന്‍റ് കേന്ദ്രത്തിനുനേരെയുണ്ടായ ഇരട്ട ബോംബാക്രമണത്തില്‍ ചുരുങ്ങിയത് 45 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബദ്ര്‍ സൈനിക നിലയത്തിനുസമീപം, സൈന്യത്തില്‍ ചേരാനായി എത്തിയ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആദ്യം കാര്‍ സ്ഫോടനവും രണ്ടാമത് ചാവേറാക്രമണവുമായിരുന്നു. സംഭവത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.