’ദക്ഷിണചൈനാ കടലിലെ തര്‍ക്കം സമാധാനപരമായി പരിഹരിക്കണം’


ഹാനോയ്: ദക്ഷിണചൈനാ കടലിലെ അതിര്‍ത്തിത്തര്‍ക്കം സമാധാനപരമായി പരിഹരിക്കണമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ആവശ്യപ്പെട്ടു. വലിയ രാഷ്ട്രങ്ങള്‍ ചെറിയവരെ ആക്രമിക്കില്ളെന്നും ഹാനോയിലെ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിയറ്റ്നാം ജനതയെ അഭിമുഖീകരിച്ച് സംസാരിക്കവെ ഒബാമ പറഞ്ഞു. രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ 2,000 പ്രതിനിധികള്‍ പങ്കെടുത്തു.  ദക്ഷിണചൈനാ കടലിലെ ഭൂരിഭാഗം മേഖലയും സ്വന്തമെന്നാണ് ചൈനയുടെ വാദം. വിയറ്റ്നാമിനെ കൂടാതെ നാലു രാജ്യങ്ങള്‍ തര്‍ക്കമേഖലക്ക് അവകാശവാദമുന്നയിച്ചിട്ടുണ്ട്.
അതിനിടെ, ഒബാമയെ കാണാനത്തെിയപ്പോള്‍ അധികാരികള്‍ തടഞ്ഞതായി വിയറ്റ്നാമീസ് ആക്ടിവിസ്റ്റ് ആരോപിച്ചു. കര്‍ശന നിയന്ത്രണങ്ങളുള്ള കമ്യൂണിസ്റ്റ് രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും കണ്ട് സംസാരിക്കുമെന്ന് നേരത്തേ ഒബാമ അറിയിച്ചിരുന്നു. രാജ്യത്തെ പ്രമുഖ നേതാക്കളെയും വിമര്‍ശകരെയും ഒബാമ ചൊവ്വാഴ്ച കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിയറ്റ്നാം സന്ദര്‍ശനം പുരോഗമിക്കുന്ന വേളയില്‍ രാജ്യത്തെ മനുഷ്യാവകാശ ധ്വംസനങ്ങളെപറ്റി കൂടുതല്‍ സംസാരിക്കാന്‍ ഒബാമ തയാറായിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.