മാലെ: മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നഷീദിനെതിരെ മാലദ്വീപ് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ബ്രിട്ടനില്‍ ചികിത്സക്കായി പോയ നഷീദ് രാജ്യത്തേക്ക് തിരിച്ചത്തൊതിരുന്നതോടെയാണ് വാറന്‍റ് പുറപ്പെടുവിച്ചതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.മാലദ്വീപില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട നഷീദിന് തീവ്രവാദവുമായി ബന്ധപ്പെട്ട കേസില്‍ 13 വര്‍ഷം തടവ് വിധിച്ചിരുന്നു. അതിനിടെ ചികിത്സാ ആവശ്യാര്‍ഥം ബ്രിട്ടനില്‍ പോയ അദ്ദേഹം അവിടെ രാഷ്ട്രീയ അഭയം നേടുകയായിരുന്നു.

മാലദ്വീപ് പ്രസിഡന്‍റ് അബ്ദുല്ല യമീനെ താഴെയിറക്കാന്‍ അടുത്തിടെ ശ്രീലങ്കയില്‍വെച്ച്  പ്രതിപക്ഷ വിഭാഗങ്ങളുമായി നശീദ് ആസൂത്രണം നടത്തിയതായി പ്രതിപക്ഷം ആരോപിച്ചു. 2012ല്‍ നശീദീനെ പുറത്താക്കിയത് മുതല്‍ രാജ്യം കലുഷിതമാണ്. യമീനെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാക്കളെയെല്ലാം നാടുകടത്തുകയോ ജയിലിലടക്കുകയോ ചെയ്തതിനെ തുടര്‍ന്ന് മാലദ്വീപ് അന്താരാഷ്ട്ര തലത്തില്‍ കടുത്ത സമ്മര്‍ദം നേരിട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.