വാഷിങ്ടണ്‍: സിറിയന്‍ നഗരമായ അലപ്പോയില്‍ ഐ.എസ് നേതാവ് അല്‍അദ്നാനിയെ വധിച്ചതിനെ ചൊല്ലി യു.എസും റഷ്യയും തമ്മില്‍ അവകാശത്തര്‍ക്കം. യു.എസ് പ്രതിരോധവിഭാഗമായ പെന്‍റഗണാണ് വ്യോമാക്രമണത്തിലൂടെ ഭീകരനേതാവിനെ വധിച്ചതായി ആദ്യം അറിയിച്ചത്. ഇത് തള്ളി, ഐ.എസ് നേതാവിനെ വ്യോമാക്രമണത്തിലൂടെ വധിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് റഷ്യയും രംഗത്തത്തെി.റഷ്യയുടെ അവകാശവാദം സംശയാസ്പദമാണെന്നും സിറിയയിലെ ബശ്ശാര്‍ അല്‍അസദിനെ പിന്തുണച്ച് അവര്‍ നടത്തുന്ന ആക്രമണം ഐ.എസ് ശക്തികേന്ദ്രങ്ങള്‍ക്കുനേരെ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ളെന്നും പെന്‍റഗണ്‍ വക്താവ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.