ഇസ്ലാമാബാദ്: ജമാഅത്തുദ്ദഅ്വ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരന ുമായ ഹാഫിസ് മുഹമ്മദ് സഈദിെൻറ അടുത്ത ബന്ധു അബ്ദുൽ റഹ്മാൻ മാക്കി അറസ്റ്റിൽ. വി ദ്വേഷപ്രസംഗത്തിനും ഭീകരസംഘടനകൾക്കെതിരായ സർക്കാർ നടപടികളെ വിമർശിച്ചതിനുമാണ് അറസ്റ്റെന്ന് പാക് പൊലീസ് വ്യക്തമാക്കി.
ജമാഅത്തുദ്ദഅ്വയുടെ രാഷ്ട്രീയ-അന്താരാഷ്ട്രകാര്യ വിഭാഗത്തിെൻറ തലവനും പോഷകസംഘടനയായ ഫലാഹി ഇൻസാനിയത്തിെൻറ ചുമതലയും മാക്കിക്കായിരുന്നു. നിരോധിത ഭീകരസംഘടനകൾക്കെതിരായ സർക്കാർ നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന് പാക് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. മാക്കിയെ യു.എസ് സ്റ്റേറ്റ് ഡിപാർട്മെൻറ് പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.