ജകാർത്ത: വൻ നാശം വിതച്ച് ഇന്തോനേഷ്യയിൽ വീണ്ടും സൂനാമി. സുമാത്ര, പടിഞ്ഞാറൻ ജാവ തീര ത്ത് ആഞ്ഞടിച്ച തിരമാലകളിൽപ്പെട്ട് 222 പേർ മരിക്കുകയും 843 പേർക്ക് പരിക്കേൽക്കുകയു ം ചെയ്തു. കാണാതായ നിരവധിപേരെപ്പറ്റി വിവരം ലഭ്യമായിട്ടില്ല. അതിനാൽ, മരണസംഖ്യ ഉയ രാനാണ് സാധ്യത.
ശനിയാഴ്ച രാത്രി പ്രാദേശിക സമയം 9.27ഒാടെയാണ് കടൽ കരയിലേക്ക് ഇര ച്ചുകയറി കെട്ടിടങ്ങളും വീടുകളും തകർത്തെറിഞ്ഞത്. 558 വീടുകൾ ഒലിച്ചുപോയി. ഒമ്പതു ഹോട്ടലുകളും 60 റസ്റ്റാറൻറുകളും തിരമാലയെടുത്തു. 350 ബോട്ടുകൾ നിശ്ശേഷം തകർന്നു. പാൻഡിഗ്ലാങ് ജില്ലയിലെ ജനവാസ, വിനോദസഞ്ചാര മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്.
പാൻഡിഗ്ലാങ്-164, സെറാങ്-11, ബന്ദർ ലംപങ്-48, തംഗമൂസ് -ഒന്ന് വീതം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അവധിക്കാലമായതിനാൽ നിരവധി പ്രാദേശിക വിനോദസഞ്ചാരികൾ ബീച്ചുകളിലുണ്ടായിരുന്നത് മരണസംഖ്യ ഉയരാൻ കാരണമായി. ഇന്ത്യൻ മഹാസമുദ്രത്തെയും ജാവ കടലിനെയും ബന്ധിപ്പിക്കുന്ന സുണ്ട കടലിടുക്കിലെ അനക് ക്രാകാതൂ അഗ്നിപർവതം ശനിയാഴ്ച രാത്രി 9.03ന് പൊട്ടിത്തെറിച്ചതിെൻറ പ്രത്യാഘാതമായി കടലിനടിയിലുണ്ടായ ഭൂചലനം മൂലമാണ് സൂനാമി രൂപപ്പെട്ടതെന്ന് ഭൗമ-കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
അഗ്നിപർവത സ്ഫോടനമുണ്ടായി 24 മിനിറ്റ് കഴിയുേമ്പാഴേക്കും തീരത്തോട് ചേർന്ന ബീച്ചുകളിലേക്ക് കടൽ ഇരച്ചെത്തുകയായിരുന്നു. 2004 ഡിസംബർ 26ന് സുമാത്ര ദ്വീപിലും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുമുണ്ടായ വൻ സൂനാമിയെ ഒാർമിപ്പിക്കുന്നതായി ശനിയാഴ്ചയിലെ സൂനാമി തിരമാലകൾ. അന്ന് ഇന്ത്യയടക്കം 13 രാജ്യങ്ങളിലുണ്ടായ സൂനാമിയിൽ 2,30,000 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.