ടോക്കിയോ: ജപ്പാനിൽ തുടരുന്ന ഉഷ്ണക്കാറ്റിൽ മരണം 44 ആയി. ഞായറാഴ്ച 11 പേർ മരിച്ചതോടെയാണ് വീണ്ടും മരണനിരക്ക് ഉയർന്നത്. ജൂലൈ ഒമ്പതു മുതലാണ് അത്യുഷ്ണത്തെ തുടർന്നുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്.
ജപ്പാനിലെ കുമാഗയയിൽ അന്തരീഷ ഉൗഷ്മാവ് 41 ഡിഗ്രി സെൽഷ്യസാണ്. മറ്റു പ്രദേശങ്ങളിൽ 38 ഡിഗ്രി സെൽഷ്യസും അതിൽ കൂടുതലുമാണ് ചൂട്. നഗരങ്ങളിൽ 12 ഡിഗ്രി സെൽഷ്യസ് കൂടി ചൂടു വർധിക്കാൻ സാധ്യതയുള്ളതായി ജപ്പാൻ മീറ്ററോളജിക്കൽ ഏജൻസി അറിയിച്ചു.
നേരിട്ട് സൂര്യപ്രകാശം തട്ടുന്നതും നിർജ്ജലീകരണം തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കാനും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.