ജപ്പാനിലും ന്യൂസിലാൻഡിലും ഭൂചലനം; സുനാമി മുന്നറിയിപ്പ്​

ടോക്യോ: വടക്കൻ ജപ്പാനിൽ റിക്​ടർ സ്​കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതി​െൻറ ഫലമായി ഫുകുഷിമ ആണവ നിലയത്തിനു സമീപം സുനാമിത്തിരകൾ എത്തിയതായി കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടര്‍ന്ന് ഫുകുഷിമ ആണവ നിലയത്തി​െൻറ പ്രവര്‍ത്തനം താൽകാലികമായി നിര്‍ത്തിവച്ചു.

ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിനില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല.

ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം ഇതേത്തുടര്‍ന്ന് നിര്‍ത്തിവച്ചു. ......

Read more at: http://www.mathrubhumi.com/news/world/earthquake-sparks-japan-tsunami-warning-malayalam-news-1.1524043

സുനാമി സാധ്യതയുള്ളതിനാൽ ഫുകുഷിമ തീരത്തുനിന്ന്​ കപ്പലുകൾ പുറംകടലിലേക്ക്​ മാറ്റി. തീരപ്രദേശത്തെ ജനങ്ങളോട്​ ഉയർന്ന പ്ര​ദേശങ്ങളിലേക്ക്​ മാറാൻ നിർദേശം നൽകിയിട്ടുണ്ട്​.

പ്രാദേശിക സമയം രാവിലെ ആറിനാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജപ്പാന്‍ തലസ്ഥാനമായ ടോക്യോയിലെ കെട്ടിടങ്ങള്‍ അടക്കമുള്ളവ ഭൂചലനത്തില്‍ കുലുങ്ങി. ആളപായമൊ, നാശനഷ്ടങ്ങളൊ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

സുനാമി മുന്നറിയിപ്പി​െൻറ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ അര്‍ജൻറീന സന്ദർശനത്തിനിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

2011ലുണ്ടായ 8.9 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍ ഫുകുഷിമ ആണവ നിലയം തകര്‍ന്നിരുന്നു.

Full View
Tags:    
News Summary - 7.4 Magnitude Earthquake Hits Japan, Triggering Fukushima Tsunami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.