വാഷിങ്ടൺ: പാകിസ്താൻ മുൻ മന്ത്രി റഹ്മാൻ മാലിക് പീഡിപ്പിച്ചുവെന്ന ആരോപണവുമായി അമേരിക്കൻ ബ്ലോഗർ സിന്തിയ.ഡി.റിച്ചിയ. മദ്യത്തിൽ മയക്കുമരുന്ന് നൽകി 2011ൽ പാകിസ്താൻ ആഭ്യന്തര മന്ത്രിയായ റഹ്മാൻ മാലിക് പീഡിപ്പിക്കുകയായിരുന്നുവെച്ചാണ് റിച്ചിയയുടെ ആരോപണം.
മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഖിലാനി മുൻ ആരോഗ്യമന്ത്രി മക്തും ഷഹാബുദ്ദീൻ എന്നിവർ ഇസ്ലാമാബാദിലെ പ്രസിഡൻറ് ഹൗസിൽ വെച്ച് തന്നെ ഉപദ്രവിച്ചുവെന്നും റിച്ചിയ ആരോപിക്കുന്നു.
ബിലാവൽ ഭൂേട്ടാ സർദാരിയുടെ നേതൃത്വത്തിലുള്ള പാർട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റിച്ചിയ ഉന്നയിക്കുന്നത്. ബേനസീർ ഭൂേട്ടാക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് റിച്ചിയക്കെതിരെ പാർട്ടിയിലെ ഒരംഗം പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ആരോപണങ്ങളുമായി യു.എസ് ബ്ലോഗർ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഫേസ്ബുക്ക് വീഡിയോയിൽ പാകിസ്താൻ തനിക്ക് രണ്ടാം വീടാണെന്നാണ് റിച്ചിയ പറയുന്നത്. ഉന്നയിച്ച ആരോപണങ്ങൾ സാധൂകരിക്കുന്നതിനുള്ള തെളിവുകളും തെൻറ കൈയിലുണ്ടെന്നും അവർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.