സാമ്പത്തിക പ്രതിസന്ധി; പൗരൻമാർ ആസ്​തി വ്യക്തമാക്കി നികുതി അടക്കണം -ഇം​റാൻ ഖാൻ

ഇസ്​ലമാബാദ്​: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ്​ കടന്നുപോകുന്നതെന്നും പൗരൻമാർ ആസ്​തി അനുസരി ച്ച്​ നികുതിയടക്കണമെന്നും പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ബജറ്റിന്​ മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്ത ിനാണ്​ പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്​. കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ പാകിസ്​താ​​െൻറ കടം 6000 കോടിയിൽ നിന്ന്​ 30,000 കോടിയായി. രാജ്യത്തെ ഈ പ്രതിസന്ധിയിൽ നിന്ന്​ കരകയറ്റാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും ഇംറാൻ ഖാൻ പറഞ്ഞു.

ആസ്​തി വിളംബര പദ്ധതിയിൽ എല്ലാ പൗരൻമാരും പങ്കാളികളാകണമെന്നും നികുതി അടക്കാത്തവർ ആസ്​തിക്കനുസരിച്ച്​ നികുതി അടക്കാൻ തയറാകണമെന്നും പ്രധനമന്ത്രി ആവശ്യപ്പെട്ടു. നികുതി ഒറ്റത്തവണയായി അടക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്​. നികുതി കൃത്യമായി അടക്കാതിരുന്നാൽ പ്രതിസന്ധിയിൽ നിന്ന്​ രാജ്യത്തെ ഉയർത്തികൊണ്ടുവരാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിച്ചു.

പാകിസ്​താനിൽ 200 ദശലക്ഷം പേരിൽ 1.4 ദശലക്ഷം പൗരൻമാർ മാത്രമാണ്​ നികുതി അടക്കുന്നത്​. പൗരൻമാർ അവരുടെ യഥാർഥ ആസ്​തി വെളിപ്പെടുത്തി അതിനുള്ള നികുതി അടക്കുകയാണെങ്കിൽ കുറഞ്ഞത്​ 10,00,000 കോടി രൂപ രാജ്യത്തിന്​ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ജൂൺ 11 ന് പി.ടി.ഐ സർക്കാർ ആദ്യമായി ബജറ്റ്​ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്​.

Tags:    
News Summary - Amid financial crisis, Pak PM urges citizens to pay taxes- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.