തെൽഅവീവ്: ഇസ്രായേലിൽ അറബിയുടെ ഒൗദ്യോഗിക ഭാഷാപദവി എടുത്തുകളയുന്നു. ഇതുസംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. അറബി ഭാഷയുടെ ഒൗദ്യോഗിക പദവി എടുത്തുകളയുന്നതിനൊപ്പം രാജ്യത്തെ ‘യഹൂദ ജനവിഭാഗത്തിെൻറ ദേശീയ ഭവനമായി’ കൂടി അംഗീകരിക്കുന്നതാണ് ബിൽ.
ഇനി ഹീബ്രു മാത്രമാകും ഒൗദ്യോഗിക ഭാഷ. അറബിക്കിനെ ‘പ്രത്യേക ഭാഷ’ വിഭാഗത്തിൽ ഉൾപ്പെടുത്തും. ബില്ലിനെതിരെ ഇതിനകം പ്രതിഷേധം ഉയർന്നുകഴിഞ്ഞു. രാജ്യത്ത് 20 ശതമാനം പേർ അറബി സംസാരിക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.