ഇസ്ലാമാബാദ്: പാകിസ്താൻ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന സൈന്യത്തിന് വില ക്കുമായി സുപ്രീംകോടതി. സായുധ സേനാംഗങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് അവസാനി പ്പിക്കണമെന്നും െഎ.എസ്.െഎ പോലുള്ള ഏജൻസികൾ നിയമ വൃത്തത്തിനകത്തുനിന്ന് പ്രവർത ്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പാക് പരമോന്നത കോടതി നിർദേശിച്ചു. 2017ൽ തീവ്രകക്ഷികളായ തഹ്രീകെ ലബ്ബൈക് പാകിസ്താനും ചെറുകിട സംഘടനകളും നടത്തിയ സമരവുമായി ബന്ധപ്പെട്ട വിധി പറയുന്നതിനിടെയാണ് അസാധാരണ കോടതി ഇടപെടൽ.
വെറുപ്പും തീവ്രവാദവും ഭീകരവാദവും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. എല്ലാ സർക്കാർ ഏജൻസികളും വകുപ്പുകളും നിയമം പറയുന്നത് പ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കണം. സായുധ സേനാംഗങ്ങൾ ഒരുതരത്തിലും രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങരുെതന്നും കോടതി നിർദേശിച്ചു. സൈന്യം ഒരു പാർട്ടിയെേയാ വ്യക്തിയെയോ പിന്തുണക്കരുത്. തങ്ങളുടെ പ്രതിജ്ഞ ലംഘിക്കുന്ന സൈനികർക്കെതിരെ ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ജയിച്ച ഇംറാൻ ഖാന് സൈന്യത്തിെൻറ ശക്തമായ പിന്തുണയുണ്ടായിരുന്നതായി ആരോപണമുയർന്നിരുന്നു. 1947ൽ സ്വാതന്ത്ര്യം നേടിയ രാജ്യത്ത് നിരവധിതവണ അട്ടിമറി നടത്തി സൈന്യം അധികാരം പിടിച്ചെടുക്കുകയും ചെയ്തു. നിർണായക തീരുമാനങ്ങളിൽ ഇപ്പോഴും സൈന്യത്തിെൻറ സ്വാധീനം പ്രകടമാണ്. ഇൗ സാഹചര്യത്തിൽ കോടതി ഇടപെടൽ എത്രേത്താളം ഫലിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 2017ൽ പ്രതിഷേധത്തിെൻറ ഭാഗമായി ഇസ്ലാമാബാദിലേക്കുള്ള പ്രധാന പാത ഉപരോധിച്ചതിനെ തുടർന്ന് സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. 20 ദിവസം നീണ്ട സമരം ഇസ്ലാമാബാദിൽ ജനജീവിതം സ്തംഭിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.