ഇസ്ലമാബാദ്: ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ 370ാം അനുഛേദം റദ്ദാക്കിയ നരേന്ദ്രമേ ാദി സർക്കാറിെൻറ നടപടി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷനിൽ ഉന്നയിക്കാനൊരുങ്ങി പാകിസ്താൻ. പാകിസ്താൻ ആഭ്യന്തരമന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസൽ ആണ് ഇക്കാര്യം അറിയിച്ചത്.
സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന ഒ.ഐ.സി യോഗത്തിൽ കശ്മീരിൽ ഇന്ത്യ കൈകൊണ്ട നടപടി ചർച്ചക്കെടുക്കുമെന്നും ഫൈസൽ ട്വിറ്ററിൽ കുറിച്ചു. പാകിസ്താനെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറൈഷിയാണ് ഒ.ഐ.സി യോഗത്തിൽ പങ്കെടുക്കുക. കശ്മീരിരെ രണ്ടായി വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കാനുള്ള ഇന്ത്യയുടെ നീക്കവും യോഗം ചർച്ച ചെയ്യും.
ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റിനെയും കേന്ദ്രസർക്കാറിെൻറ പുതിയ നീക്കത്തെയും ശക്തമായി അപലപിക്കുവെന്നാണ് ഒ.ഐ.സി പ്രസ്താവനയിൽ അറിയിച്ചിരുന്നത്.
കശ്മീരിലെ ഇന്ത്യൻ സൈനിക നീക്കം ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ രേഖപ്പെടുത്തി പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറൈഷി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന് കത്തെഴുതിയിട്ടുണ്ടെന്നും പാകിസ്താൻ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.