മനില: ഫിലിപ്പീന്‍സിലെ മനിലയില്‍ ആസിയാന്‍ (തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളുടെ അസോസിയേഷൻ ) ഉച്ചകോടി നടക്കുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. പ്രസിഡൻറ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ വീണ്ടും അവസരം ലഭിച്ചതിൽ സന്തോഷവാനാണെന്ന് മോദി ട്രംപുമായുള്ള കൂടിക്കാഴ്ചക്കിടെ പറഞ്ഞു. ഇന്ത്യ- യു.എസ് ബന്ധം വളർന്നുകൊണ്ടിരിക്കുകയാണെന്നും ഏഷ്യയുെടയും മനുഷ്യത്വത്തിെൻറയും ഭാവിക്കാവിക്കായി പ്രവർത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിച്ച വിരുന്നില്‍ വച്ച് ഇരുവരും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ, ആസിയാെൻറ ഉദ്ഘാടന പരിപാടിയിൽ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പെങ്കടുത്തിരുന്നു. ഉദ്ഘാടന പരിപാടിക്കിടെ ലോക നേതാക്കൾക്ക് കൈകൊടുത്തുകൊണ്ട് ട്രംപ് ഫോേട്ടാക്കും പോസ് ചെയ്തിരുന്നു.
ഡൊണാൾഡ് ട്രംപിനെ കൂടാതെ, ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ അബെ, ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യപാര- പ്രതിരോധ സഹകരണം ഉൗട്ടിയുറപ്പിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
അതേസമയം, ഉച്ചകോടിയിൽ ചർച്ചയാകുമെന്ന് കരുതിയി ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ഇടപെടലിനെ കുറിച്ച് ആസിയാന്‍ സമ്മേളനം ചർച്ച ചെയ്യില്ലെന്ന് ഉച്ചകോടിയുടെ ഇന്നത്തെ അജണ്ടയിൽ വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം ശാന്തമായതിനാൽ പ്രശ്നം ചർച്ച ചെയ്യേണ്ടെന്നാണ് പ്രസ്താവനയിൽ ആസിയാൻ സംഘാടകർ അറിയിച്ചിരിക്കുന്നത്. എന്നാൽ ദക്ഷിണ ചൈനാ കടലിൽ സമാധാനം സ്ഥാപിക്കാൻ വേണ്ട പ്രവർത്തനങ്ങളിൽ സഹകരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഭീകരാവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കാന്‍ ഇന്ത്യാ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.