അഫ്​ഗാനി​െല പള്ളിയിൽ സ്​ഫോടനം

കാബൂൾ: അഫ്​ഗാൻ തലസ്​ഥാനമായ കാബുളി​െല ശിയ പള്ളിയിൽ ​ചാവേറാക്രമണം. ഖാല നജറയിലെ ഇമാം സാമൻ പള്ളിയിലാണ്​ ആക്രമണം നടന്നത്​. ചാവേർ പള്ളിയിലേക്ക്​ അതിക്രമിച്ചു കയറി പൊട്ടി​െത്തറിക്കുകയായിരുന്നു. തോക്കുധാരികളും പള്ളിയിൽ പ്രവേശിച്ച്​ വെടി​െവപ്പ്​ നടത്തി. സംഘർഷം ഇപ്പോഴും തുടരുകയാണ്​. 

മൂന്നു പേർ പള്ളിയിലേക്ക്​ അതിക്രമിച്ച്​ കയറി വെടി​െവക്കുകയായിരുന്നെന്ന്​ അധികൃതർ അറിയിച്ചു. തുടർന്ന്​ ചാവേർ സ്​​ഫോടനം നടന്നു. വെള്ളിയാഴ്​ച നമസ്​കാരത്തിന്​ ധാരാളം ആളുകൾ പള്ളിയി​െലത്തിയ സമയത്താണ്​ ആക്രമണം.  പൊലീസ്​ പ്രദേശം വളഞ്ഞ്​ പള്ളിയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നുണ്ട്​. സ്​ഫോടനത്തിൽ ആളപായമുണ്ടെന്ന്​ ​െപാലീസ്​ അറിയിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ജനവാസമേഖലയിലാണ്​ പള്ളി സ്​ഥിതി ചെയ്യുന്നത്​. സ്​ഫോടനത്തി​​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 
 

Tags:    
News Summary - Attack in Afghan Mosque - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.