തെഹ്റാൻ/ബഗ്ദാദ്: ഉന്നത ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക് ക വധിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം ഉടലെടുത്തുവ െന്ന ആശങ്കക്കു പിന്നാലെ, ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ അമേരിക്കൻ എംബസിക്കു നേരെ ശ നിയാഴ്ച രാത്രി ആക്രമണം. ഒപ്പം, സലാഹുദ്ദീൻ പ്രവിശ്യയിലെ യു.എസ് സേനാ താവളത്തിനുനേ രെ റോക്കറ്റ് ആക്രമണമുണ്ടായതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആളപായമി ല്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്. യു.എസ് എംബസി അടക്കമുള്ളവ സ്ഥിതിചെയ്യുന്ന ‘ഗ്ര ീൻ സോണി’ൽ രണ്ട് മോർട്ടാറുകൾ പതിച്ചുവെന്നും സേനാതാവളത്തിൽ രണ്ട് റോക്കറ്റ് പതി ച്ചുവെന്നും എ.എഫ്.പി റിപ്പോർട്ട് ചെയ്തു. നയതന്ത്ര വിദഗ്ധരും സേനാംഗങ്ങളുമുള്ള ‘ ഗ്രീൻ സോണിൽ’നിന്ന് അപായ സൈറൺ മുഴങ്ങി. സലാഹുദ്ദീൻ പ്രവിശ്യയിലെ അൽബലദ് താവളത്തിൽ രണ്ട് കത്യൂഷ റോക്കറ്റുകളാണ് പതിച്ചതത്രെ.
‘‘ജാദ്രിയ, സെലിബ്രേഷൻ സ്ക്വയർ, ബലദ് വ്യോമതാവളം എന്നിവിടങ്ങളിൽ നിരവധി റോക്കറ്റുകൾ പതിച്ചു. ആളപായമില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ’’ -ഇറാഖ് സൈനികവൃത്തങ്ങൾ അറിയിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തേ, ബഗ്ദാദിൽ ഇറാെൻറ പിന്തുണയുള്ള സായുധസേനക്കെതിരെ അമേരിക്കൻ വ്യോമാക്രമണവുമുണ്ടായി. സേനയുടെ ആറുപേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. ഖാസിം സുലൈമാനി കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് അമേരിക്കയുടെ രണ്ടാമത്തെ ആക്രമണം. വടക്കൻ ബഗ്ദാദിലെ ടാജി റോഡിൽ ശനിയാഴ്ച പുലർച്ച 1.15ഓടെയായിരുന്നു ആക്രമണമുണ്ടായതെന്ന് ഇറാഖ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ രണ്ട് കാറുകൾ തകർന്നു. സായുധസേനയിലെ മുതിർന്ന കമാൻഡറെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം എന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിലുള്ള പങ്ക് ഇറാഖ് സേനയും പിന്നീട് അമേരിക്കൻ സഖ്യസേനയും നിഷേധിച്ചു.
‘െറവലൂഷനറി ഗാര്ഡ്സി’ലെ പ്രത്യേകവിഭാഗമായ ‘ഖുദ്സ്’ മേധാവിയായ ഖാസിം സുലൈമാനിയെ ബഗ്ദാദിൽ വെച്ച് വെള്ളിയാഴ്ച പുലർച്ചയാണ് അമേരിക്കൻ സേന വ്യോമാക്രമണത്തിൽ വധിച്ചത്. ഖാസിം സുലൈമാനിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തവരെല്ലാം തിരിച്ചടി ഉറപ്പെന്ന വികാരമാണ് പങ്കുവെച്ചത്. ഇറാൻ സേനയുടെ ചിറകറ്റിട്ടില്ലെന്ന് തെളിയിക്കുന്നതാകും പ്രത്യാക്രമണമെന്നാണ് നേതാക്കളുടെ അവകാശവാദം. അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നാണ് റിയർ അഡ്മിറൽ അലി ഫദാവി ഔദ്യോഗിക ടെലിവിഷനിലൂടെ പ്രഖ്യാപിച്ചത്. ഇറാഖിലെ പ്രമുഖ ശിയ നേതാവ് മുഖ്തദ അൽസദ്ർ യു.എസ് നടപടിക്കെതിരെ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു.
മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനുശേഷം ഇറാെൻറ തിരിച്ചടി ഉണ്ടാകുമെന്ന അഭ്യൂഹത്തിനിടെ, 3500 സൈനികരെ കൂടി മേഖലയിൽ വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചു. ഇറാഖ്, കുവൈത്ത് അടക്കമുള്ള സമീപമേഖലയിലാണ് ഇവരെ വിന്യസിക്കുക.
സുലൈമാനിയുടെ ലക്ഷ്യം ഡൽഹി മുതൽ ലണ്ടൻ വരെ –ട്രംപ്
ലോസ് ആഞ്ജലസ്: ‘ഡൽഹി മുതൽ ലണ്ടൻ വരെ ഇറാനിലെ ‘ഖുദ്സ്’ സേനാ തലവൻ ഖാസിം സുലൈമാനി ആസൂത്രണം ചെയ്ത ഭീകരാക്രമണങ്ങൾ ഒഴിവാക്കാനാണ് അയാളെ വധിച്ചതെന്ന അവകാശവാദവുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്ത്. യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നായപ്പോഴാണ് കൊല നടത്തിയത്.
രണ്ട് പതിറ്റാണ്ടായി പശ്ചിമേഷ്യ അസ്വസ്ഥമാകാനുള്ള നടപടികൾ സുലൈമാനിയുടെ നേതൃത്വത്തിലാണ് നടന്നത്. നിരപരാധികളെ കൊല്ലലാണ് സുലൈമാനിയുടെ ക്രൂരവിനോദം. ലോകത്തെ ഒന്നാംനമ്പർ ഭീകരനെയാണ് തങ്ങൾ വകവരുത്തിയത്. -ട്രംപ് പറഞ്ഞു.
അതേസമയം, തെൻറ വാദങ്ങൾക്ക് തെളിവു പുറത്തുവിടാൻ തയാറായില്ല. സുലൈമാനിയുടെ മരണം യുദ്ധത്തിലെത്തില്ല. യുദ്ധം തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇറാനുമായി യുദ്ധത്തിെൻറ ആവശ്യമില്ല. ഭരണവ്യവസ്ഥ മാറ്റാൻ ആഗ്രഹിക്കുന്നില്ല -അദ്ദേഹം കൂട്ടിച്ചേർത്തു. എണ്ണവ്യാപാരം ഉൾപ്പെടെ ഇറാനുമായുള്ള ബന്ധത്തിനു കോട്ടം വരുത്താതെ മുന്നോട്ടുപോകാൻ ഇന്ത്യ ശ്രമിക്കുമ്പോഴാണ് ട്രംപിെൻറ പ്രസ്താവന.
ഇത് യുദ്ധപ്രഖ്യാപനം –ഇറാൻ
യുനൈറ്റഡ് നേഷൻസ്: സുൈലമാനി വധം യുദ്ധപ്രഖ്യാപനമെന്ന് യു.എന്നിലെ ഇറാൻ സ്ഥാനപതി. രാജ്യത്തെ സൈനിക മേധാവികളിലൊരാളെ ആക്രമണത്തിലൂടെ വധിക്കുന്നത് യുദ്ധത്തിന് സമാനമാണെന്ന് സ്ഥാനപതി മാജിദ് തഖ്ത് റവാഞ്ചി വ്യക്തമാക്കി. വാസ്തവത്തിൽ ഇറാനിയൻ ജനതക്കെതിരെ അമേരിക്ക യുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്നാണ് ഇത് തെളിയിക്കുന്നത്.
സുലൈമാനിയെ ഉന്മൂലനം ചെയ്തതിൽ നിശ്ശബ്ദരായിരിക്കാൻ ഇറാനാവില്ല. ഞങ്ങൾ തിരിച്ചടിക്കുകതന്നെ ചെയ്യും -സ്ഥാനപതി അർഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി. ഇറാനെതിരെ പ്രതികാരമാണെങ്കിൽ നിഷ്ഠുരമായ പ്രതികാരംതന്നെയാകും മറുപടി. സൈനിക നടപടിയെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കും -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.