ബന്ദർ സരി ബെഗാവൻ: വ്യഭിചാരത്തിലും സ്വവർഗരതിയിലും ഏർപ്പെടുന്നവർക്കെതിരെ ശിക് ഷ കടുപ്പിച്ച് ബ്രൂണെ. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്ന ശിക്ഷ നടപ്പാക്കാനാണ് നിർദേശം. ഏപ്രില്‍ മൂന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുക. ആംനസ്റ്റി ഇൻറർനാഷനൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ ശിക്ഷാവിധിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
മലേഷ്യയെയും ഇന്തോനേഷ്യയെയും അപേക്ഷിച്ച് ശരീഅത്ത് നിയമമനുസരിച്ചുള്ള കടുത്ത ശിക്ഷാവിധികളാണ് ബ്രൂണെ പിന്തുടരുന്നത്. നാലര ലക്ഷം ജനസംഖ്യ മാത്രമുള്ള ബ്രൂണെയാണ് മേഖലയില്‍ ആദ്യമായി ശരീഅത്ത് നിയമം കൊണ്ടുവന്നത്. മോഷണത്തിനും ശിക്ഷ കഠിനമാക്കി. ആദ്യതവണ മോഷണം നടത്തി പിടിക്കപ്പെട്ടാൽ വലതു കൈ വെട്ടിമാറ്റും. ആവർത്തിക്കുകയാണെങ്കിൽ ഇടതുകാൽ മുറിക്കും. കുറ്റകൃത്യത്തിെൻറ എണ്ണം കുറക്കാനാണ് ഇത്തരം കഠിന ശിക്ഷാരീതികളെന്നാണ് ഭരണകൂടത്തിെൻറ വാദം.
ബ്രൂണെയില്‍ സ്വവര്‍ഗരതി നേരത്തേ നിയമവിരുദ്ധമാണ്. മുസ്ലിംകൾക്ക് മാത്രമാണ് ശിക്ഷാവിധികൾ ബാധകം. കഴിഞ്ഞ ഡിസംബറിലാണ് സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലുന്ന നിയമം നടപ്പാക്കാന്‍ നിര്‍ദേശമുയര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.