നിസാൻ മുൻ തലവൻ കാർലോസ് ഗോസൻ രാജ്യം വിട്ടതിെൻറ ഞെട്ടലിലും നാണക്കേടിലുമാണ് ജപ്പാനിപ്പോഴും. കനത്ത സുരക്ഷക്കിടയിലും ഗോസന് ലബനനിൽ പറന്നിറങ്ങാൻ സാധിച്ചതെങ്ങനെയെന്നാണ് ജപ്പാനെ അമ്പരിപ്പിക്കുന്നത്. എന്നാൽ, ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന രീതിയിലുള്ള ഗോസെൻറ രക്ഷപെടലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളിപ്പേ ാൾ പുറത്ത് വരികയാണ്.
ലബനീസ് ടി.വി ചാനൽ എം ടി.വിയിലെ റിപ്പോർട്ട് പ്രകാരം ഒരു പെട്ടിയിലാണ് േഗാസെൻറ രക്ഷപ്പെടൽ. ഗോസൻ രാജ്യം വിടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹത്തിെൻറ വീട്ടിൽ സംഗീതപരിപാടി നടന്നിരുന്നു. പരിപാടി കഴിഞ്ഞയുടൻ സംഗീതജ്ഞർ അവരുടെ ഉപകരണങ്ങളുമായി വിമാനത്താവളത്തിലേക്കാണ് പോയത്.
സംഗീത ഉപകരണങ്ങൾ വെക്കാനുള്ള പെട്ടികൾക്കുള്ളിലൊന്നിൽ ഗോസനുമുണ്ടായിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ ജെറ്റ് വിമാനത്തിൽ ഗോസൻ ലബനാനിലെത്തി. അതേസമയം, ഇത്തരം വാർത്തകൾ ഗോസെൻറ ഭാര്യ നിഷേധിച്ചു. സ്വകാര്യ സുരക്ഷാ ഏജൻസിയാണ് ഗോസനെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിച്ചതെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ ജപ്പാനിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഗോസൻ മുങ്ങിയത്. കേസുകളിൽ ഈ വർഷം ഏപ്രിലിൽ വിചാരണ നടപടി തുടങ്ങാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.