ചൈനയില്‍ വെടിമരുന്ന് പ്രയോഗത്തിനിടെ അപകടം; 39 മരണം

ബെയ്ജിങ്: ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ നടത്തിയ വെടിമരുന്ന് പ്രയോഗത്തിലുണ്ടായ അപകടത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 10,523 പേരെ അപകടസ്ഥലങ്ങളില്‍നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി വെടിമരുന്ന് പ്രയോഗത്തിനിടെ ഉണ്ടായ 13,000ലധികം അപകടങ്ങളിലാണ് 39 പേര്‍ കൊല്ലപ്പെട്ടത്.

ഒരാഴ്ച നീണ്ട പുതുവര്‍ഷാഘോഷത്തില്‍ 13,796 തവണയാണ് വെടിമരുന്ന് പ്രയോഗം നടത്തിയത്. 6.49 മില്യണ്‍ ഡോളറാണ് വെടിമരുന്ന് പ്രയോഗത്തിനായി ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 54 ശതമാനം കുറവാണിതെന്ന് പൊതുസുരക്ഷ മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് വെടിമരുന്ന് പ്രയോഗങ്ങളുടെ എണ്ണവും അപകടങ്ങളുടെ എണ്ണവും യഥാക്രമം 11.8 ശതമാനവും 26.4 ശതമാനവുമായി കുറഞ്ഞിട്ടുണ്ട്.

Tags:    
News Summary - central China after firecracker sets off septic tank explosion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.