ഷാങ്ഹായ്: ചൈനയിൽ ബിഷപ് നിയമനത്തിൽ ഏറെയായി തുടരുന്ന തർക്കങ്ങൾ അവസാനിപ്പിച്ച് കമ്യൂണിസ്റ്റ് സർക്കാറും വത്തിക്കാനും തമ്മിൽ കരാർ. നേരേത്ത പോപ്പിെൻറ അനുമതിയില്ലാതെ നിയമനം നൽകിയ ഏഴ് ബിഷപ്പുമാരെ അംഗീകരിച്ച വത്തിക്കാന്‍ തുടർന്നുള്ള നിയമനങ്ങളിൽ അഭിപ്രായം പറയാൻ അവസരം നൽകുന്നതാണ് കരാർ.
1.2 കോടി ക്രിസ്ത്യൻ വിശ്വാസികളാണ് ചൈനയിലുള്ളത്. സർക്കാർ നിയന്ത്രിത കാത്തലിക് പാട്രിയോട്ടിക് അസോസിയേഷനാണ് ഒൗദ്യോഗികമായി രാജ്യത്തെ ക്രിസ്ത്യൻ സംഘടന. വത്തിക്കാനുമായി ഒൗദ്യോഗിക ബന്ധം 1951ൽ വിച്ഛേദിച്ച കമ്യൂണിസ്റ്റ് സർക്കാർ ബിഷപ് നിയമനം ഉൾപ്പെടെ വിഷയങ്ങളിൽ ഇടപെട്ടിരുന്നു. ഒൗദ്യോഗിക സംഘടനക്കു പുറമെ വത്തിക്കാന്‍ പിന്തുണ നൽകി അനുമതിയില്ലാതെ സമാന്തര സംഘടനയും രാജ്യത്ത് നിലനിന്നു. പുതിയ കരാർ നിലവിൽവരുന്നതോടെ ഇവക്കിടയിൽ അനുരഞ്ജനം സാധ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.