ബെയ്ജിങ്: പ്രസിഡൻറ് ഷി ജിൻപിങ് അധികാരത്തിലേറി അഞ്ചു വർഷത്തിനുള്ളിൽ 6.8 കോടിയാളുകളെ ദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കിയതായി റിപ്പോർട്ട്. ചൈനയിലെ ദാരിദ്ര്യ നിർമാർജന വികസന കൗൺസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ഇത് വർഷത്തിൽ 1.3 കോടി വരും. 2017ൽ എത്തുേമ്പാൾ രാജ്യെത്ത ദാരിദ്ര്യത്തിെൻറ തോത് 2012ൽ ഉണ്ടായിരുന്ന 10.2 ശതമാനത്തിൽനിന്നും 3.1 ശതമാനമായി കുറഞ്ഞിരുന്നു.
2020ഒാടെ രാജ്യത്തുനിന്നും ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. 2017െൻറ അവസാനത്തിൽ ചൈനയിൽ മൂന്നു കോടി ആളുകൾ ദാരിദ്ര്യരേഖക്ക് താഴെയായിരുന്നു. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളിലായി 60 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയതായി ചൈന അവകാശപ്പെട്ടു. രാജ്യത്ത് നിലവിൽ മൂന്നുകോടി ആളുകൾ ദാരിദ്ര്യരേഖക്ക് താഴെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.