വാഷിങ്ടണ്‍: സുഹൃദ് രാജ്യങ്ങളിൽ ചൈന െസെനിക താവളങ്ങൾ നിർമിക്കാൻ തയാറെടുക്കുന്നതായി പെൻറഗൺ. ആഫ്രിക്കൻ രാജ്യമായ ജിബൗട്ടിയിൽ സ്ഥാപിച്ച െസെനിക ഒൗട്ട്പോസ്റ്റ് ഇതിെൻറ ആരംഭമാണ്. ഇനി ഇത് പാകിസ്താന്‍ അടക്കമുള്ള മറ്റു സുഹൃദ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്നില്‍ സമര്‍പ്പിച്ച വാര്‍ഷിക റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കയുടെ സൈനിക താവളവും ജിബൗട്ടിയിലുണ്ട്.
2016 ലാണ് ചൈന ജിബൗട്ടിയിൽ സൈനിക താവളം നിർമാണം തുടങ്ങിയത്. െഎക്യരാഷ്ട്രസഭയുടെ സമാധാനശ്രമങ്ങളെ സഹായിക്കുന്നതിനാണ് സംവിധാനങ്ങൾ ഒരുക്കുന്നതെന്നാണ് ചൈനയുടെ വാദം. സൂയസ് കനാലിലേയ്ക്കുള്ള പാതയിലാണ് ചൈനയുടെ ഈ സൈനിക താവളം സ്ഥിതിചെയ്യുന്നത്. അറബിക്കടലിലേക്ക് പ്രവേശനം സാധ്യമാക്കുന്ന വിധത്തില്‍ സ്ഥിതിചെയ്യുന്ന ഈ സൈനിക താവളം, ഇന്ത്യക്ക് ആശങ്ക ജനിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.