കോവിഡ്​: ഇന്ത്യയിൽ കുടുങ്ങിയ പൗരൻമാരെ ചൈന നാട്ടിലെത്തിക്കും

ബെയ്​ജിങ്​: ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇവിടെയുള്ള പൗരൻമാരെ നാട്ടിലെത്തിക്കാൻ നടപടികളുമായി ചൈന. മടങ്ങിപ്പോകാൻ ആഗ്രഹമുള്ളവർ പ്രത്യേക വിമാനത്തിൽ​ സ്വന്തം ചെലവിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്യണമെന്ന അറിയിപ്പ്​ തിങ്കളാഴ്​ച ചൈനീസ്​ എംബസിയുടെ വെബ്​സൈറ്റിൽ നൽകി.

വിദേശകാര്യ മന്ത്രാലയത്തി​​െൻറയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഇന്ത്യയിലെ ചൈനീസ്​ നയതന്ത്ര,കോൺസുലാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ്​ ഇന്ത്യയിൽ കുടുങ്ങിയ ചൈനീസ്​ പൗരൻമാരെ തിരികെ എത്തിക്കാൻ ശ്രമിക്കുന്നത്​. സിക്കിമിലും ലഡാക്കിലും ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണീ നീക്കം.

പനി, ചുമ തുടങ്ങിയ കോവിഡ്​ ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമാണ്​ തിരിച്ചെത്തിക്കുക. മടങ്ങിയെത്തുന്നവർ ക്വാറൻറീൻ ഉൾപ്പെടെ പ്രതിരോധമാർഗങ്ങളും സ്വീകരിക്കണം.

Tags:    
News Summary - China To Repatriate Its Citizens From India -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.