ആ​ദ്യ വി​മാ​ന​വാ​ഹി​നി ക​പ്പ​ൽ നീ​റ്റി​ലി​റ​ക്കി ചൈ​ന

ബെയ്ജിങ്: ചൈനയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പൽ പരീക്ഷണത്തിനായി നീറ്റിലിറക്കി. ഒരുവശത്ത് ദക്ഷിണ ചൈന കടലി​െൻറ ഉടമാവകാശം സംബന്ധിച്ച തർക്കം രൂക്ഷമായിരിക്കുകയും മറുവശത്ത് ഉത്തര കൊറിയക്കെതിരെ അമേരിക്ക നീക്കം ശക്തമാക്കുകയും ചെയ്തതിനിടെയാണ് ചൈനയുടെ നടപടി.
അര ലക്ഷം ടൺ ഭാരമുള്ള കപ്പൽ ചൈനയിലെ ഡാലിയാൻ തുറമുഖത്താണ് ഇറക്കി പരീക്ഷിച്ചത്. നേരത്തേ, യുക്രെയ്നിൽനിന്ന് വാങ്ങിയിട്ടുള്ള ലിയാവോനിങ് എന്ന വിമാന വാഹിനിക്കൊപ്പം ഒാടിച്ചായിരുന്നു ചൈന തങ്ങളുടെ നാവികസേന ശേഷി ലോകത്തിന് കാണിച്ചുകൊടുത്തത്.

2013ൽ നിർമാണം ആരംഭിച്ച ഇൗ കപ്പൽ 2020ഒാടെ കമീഷൻ ചെയ്യുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ട്. എന്നാൽ, വേഗത്തിൽ പരീക്ഷണം നടത്തി ഏത് സമയത്തും പ്രവർത്തിപ്പിക്കാൻ സജ്ജമാണെന്ന് ചൈന തെളിയിച്ചത് മേഖലയിലെ സംഘർഷാവസ്ഥയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസം, യു.എസ് അന്തർ വാഹിനി ദക്ഷിണ കൊറിയൻ തീരത്തെത്തി ഉത്തര കൊറിയക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.  വിഷയത്തിൽ സമാധാന ശ്രമങ്ങളുമായി ചൈന രംഗത്തുണ്ട്. ഉത്തര കൊറിയക്കെതിരെ യു.എൻ രക്ഷാസമിതിയിൽ അമേരിക്ക സമ്മർദം ചെലുത്തുന്നുണ്ട്.
ചൈനയടക്കമുള്ള അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇതിനകം ചർച്ച നടത്തിക്കഴിഞ്ഞു. ഉത്തര കൊറിയയുടെ പ്രധാന സഖ്യകക്ഷിയാണ് ചൈന. ഉത്തര കൊറിയയെ നിയന്ത്രിക്കണമെന്ന് നേരത്തേ ട്രംപ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - China's new ship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.