ബെയ്ജിങ്: ഏതുനിമിഷവും യുദ്ധത്തിന് സജ്ജരായിരിക്കാൻ ചൈനീസ് സൈന്യത്തിന് പ്രസി ഡൻറ് ഷി ജിൻപിങ്ങിെൻറ നിർദേശം. വ്യാപാരം, ദക്ഷിണ ചൈന കടലിലെ ഇടപെടലുകൾ, തായ്വാ െൻറ പദവി എന്നീ വിഷയങ്ങളിൽ യു.എസുമായി തർക്കം മുറുകിയ സാഹചര്യത്തിലാണ് 2019ലെ ഉന്നത സൈ നിക യോഗത്തിൽ സർവസൈന്യാധിപൻ കൂടിയായ ഷിയുടെ ആഹ്വാനം. മുമ്പില്ലാത്ത രീതിയിൽ വെല്ലുവിളികൾ നേരിടുകയാണ് രാജ്യം. അതിനാൽ അടിയന്തര സാഹചര്യം നേരിടാൻ സുസജ്ജമായിരിക്കുക എന്നാണ് യോഗത്തിൽ ഷിയുടെ നിർദേശമെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
നൂറ്റാണ്ടിലെ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ലോകശക്തി, വികസനം തുടങ്ങിയ വിഷയങ്ങളിൽ ചൈനക്കും നിർണായക കാലഘട്ടമാണ്. കാലഘട്ടത്തിനനുസരിച്ച് നവീകരിച്ച് സ്വയം സജ്ജമാകാനുള്ള പദ്ധതികൾ തയാറാക്കണം. പുതിയ കാലത്തെ ശത്രുക്കളെ നേരിടാൻ അടിയന്തര യുദ്ധങ്ങൾക്കുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നും ഷി ആവശ്യപ്പെട്ടു. തായ്വാൻ ചൈനയുടെ ഭാഗമാണെന്നും വേർതിരിക്കാൻ ആരും ആഗ്രഹിേക്കണ്ടെന്നും പുനരേകീകരണം ഉറപ്പിക്കാൻ സൈനിക വിന്യാസം തുടരുമെന്നും കഴിഞ്ഞദിവസം ഷി അറിയിച്ചിരുന്നു.
ചൈനയിൽനിന്നുള്ള സ്വാതന്ത്ര്യമാണ് തായ്വാൻ ആഗ്രഹിക്കുന്നത്. യു.എസാണ് തായ്വാന് ആയുധങ്ങൾ നൽകുന്നത്. തായ്വാൻ ഉൾപ്പെടെ പസഫിക്കിലെ സുരക്ഷക്ക് യു.എസ് പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പുനൽകുന്ന ബില്ലിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചതിനു പിന്നാലെയാണ് ഷിയുടെ പ്രസംഗം. യു.എസിന് മുന്നറിയിപ്പുമായി ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബ് പരീക്ഷിച്ചതായി ചൈന കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.