െബയ്ജിങ്: ചൈനയിൽ െഎസ് നിറഞ്ഞ മുടിയുമായി സ്കൂളിലെത്തിയ കുട്ടിയുടെ ചിത്രം വൈറലാകുന്നു. തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിൽ താമസിക്കുന്ന വാങ് ഫൂമൻ എന്ന കുട്ടിയുടെ മുടി െഎസ് പൊതിഞ്ഞ് ഉയർന്നുനിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.
രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളിെല ദാരിദ്ര്യത്തെ സൂചിപ്പിക്കുന്ന ചിത്രമാണിതെന്ന രീതിയിലാണ് ചർച്ച. ദിവസവും നാലര കി.മീറ്റർ നടന്നാണ് ഫുമാൻ സ്കൂളിലെത്തുന്നത്. ഫുമാെൻറ മുടി െഎസ് നിറഞ്ഞ് പൊങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ പ്രിൻസിപ്പലാണ് ചിത്രമെടുത്ത് ഒാൺലൈനിൽ പങ്കുവെച്ചത്. കുട്ടിയുടെ തൊലിപൊളിഞ്ഞ് വീർത്ത കൈകളുടെ ചിത്രവും പങ്കുവെച്ചിരുന്നു. ചിത്രമെടുക്കുേമ്പാൾ ചൈനയിൽ മൈനസ് ഒമ്പത് ഡിഗ്രിയാണ് താപനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.