മനില: ക്രിസ്മസ് ദിനത്തിൽ ഫിലിപ്പീൻസിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 41 ആയി. ആയിരക്കണക്കിനാളുകൾ ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. ബുധനാഴ്ച ആഞ്ഞുവീശാൻ തുടങ്ങിയ ഫാൻഫോണി ചുഴലി ശനിയാഴ്ചയാണ് ശമിച്ചത്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുൾപ്പെടുന്ന മധ്യ വിസയസിലെ ഒട്ടേറെ ദ്വീപുകളിൽ വൻതോതിൽ നാശമുണ്ട്. നാശനഷ്ടത്തിെൻറ യഥാർഥ കണക്ക് വരാനിരിക്കുന്നതേയുള്ളൂ.
വെള്ളിയാഴ്ച മുതൽ ഇതുവരെയായി 41 പേരാണ് കൊല്ലപ്പെട്ടത്. കനത്ത കാറ്റിൽ അപകടത്തിൽപ്പെട്ട മൂന്ന് ബോട്ടുകളിലുള്ളവരും വൈദ്യുതി പോസ്റ്റ് മറിഞ്ഞ് ഷോക്കേറ്റ പൊലീസുകാരനും മരം വീണ് മരിച്ചയാളും ഇതിലുൾപ്പെടും. കൂടുതൽ അപകടമോ നാശങ്ങളോ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ദുരന്തനിവാരണ സമിതി വക്താവ് മാർക്ക് ടിമ്പൽ പറഞ്ഞു.
അതേസമയം, കാണാതായ 12 പേർക്കുള്ള തിരച്ചിൽ തുടരുകയാണ്. 16 ലക്ഷം പേരെ ചുഴലിക്കാറ്റ് ബാധിച്ചതായി ഏറ്റവും പുതിയ കണക്ക്. 2.6 ലക്ഷം വീടുകൾക്ക് നാശമുണ്ടാവുകയും ഒരു ലക്ഷത്തോളം പേർ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നതായുമാണ് കണക്ക്. 2.1 കോടി യു.എസ് ഡോളറിെൻറ (ഏകദേശം 1500 കോടി രൂപ) കൃഷി നാശമുണ്ടായെന്നാണ് സർക്കാർ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.