ബൈറൂത്: സിറിയയിൽ 2011ലെ ജനകീയവിപ്ലവത്തിെൻറ ഒന്നാംവാർഷികത്തിൽ അറസ്റ്റ് ചെയ്ത സൈബർ ആക്ടിവിസ്റ്റിനെ രണ്ടുവർഷംമുമ്പ് രഹസ്യമായി വധിച്ചതായി റിപ്പോർട്ട്. ജനകീയവിപ്ലവത്തെ അനുകൂലിച്ച സോഫ്റ്റ്വെയർ െഡവലപ്പർ ബാസിൽ കർത്താബി സഫാദിയെ ആണ് 2015 ഒക്ടോബറിൽ തൂക്കിലേറ്റിയത്.
അദ്ദേഹത്തിെൻറ ഭാര്യ നൂറയാണ് ഫേസ്ബുക്കിലൂടെ വിവരം പുറത്തുവിട്ടത്. സർക്കാർവിരുദ്ധപ്രക്ഷോഭത്തെ അനുകൂലിച്ചതിന് ബാസിലിനെ ഡമസ്കസിനടുത്ത കുപ്രസിദ്ധമായ അദ്ര ജയിലിലാണ് പാർപ്പിച്ചിരുന്നത്. എന്നാൽ, ഭർത്താവിെന കൊലപ്പെടുത്തിയ വിവരം മനസ്സിലാക്കിയതിനെക്കുറിച്ച് നൂറ തെൻറ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണം നൽകിയിട്ടില്ല. അദ്ദേഹത്തിെൻറ മരണം തനിക്കും സിറിയക്കും ഫലസ്തീനും വലിയ നഷ്ടമാണെന്നും അവർ കുറിച്ചു. മരിക്കുേമ്പാൾ 34 വയസ്സായിരുന്നു ബാസിലിന്. ഫലസ്തീൻ-സിറിയൻ ദമ്പതികളുടെ മകനായ ബാസിൽ അഭിഭാഷകനുമായിരുന്നു. അഭിപ്രായങ്ങൾ സ്വതന്ത്രമായി രേഖപ്പെടുത്തുന്നതിന് 2010ൽ ബാസിൽ അകി ലാബ് എന്ന വെബ്പേജ് തുടങ്ങി.
ഫേസ്ബുക്കിലൂടെ ജനകീയപ്രതിഷേധത്തിന് ആഹ്വാനം നൽകുകയും ചെയ്തു. ജയിലിലടച്ച ശേഷം ബാസിലിെനക്കുറിച്ച് പുറംലോകത്തിന് വിവരം ലഭിച്ചില്ല. അദ്ദേഹത്തിെൻറ മോചനത്തിനായി ഹ്യൂമൻറൈറ്റ് വാച്ച് പോലുള്ള അന്താരാഷ്ട്ര സംഘടനകൾ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.