പാക് മാധ്യമപ്രവർത്തകന് രാജ്യം വിടുന്നതിന് വിലക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രമുഖ മാധ്യമ പ്രവർത്തകന് രാജ്യം വിടുന്നതിന് വിലക്ക്. ഡോൺ പത്രത്തിലെ മാധ്യമപ്രവർത്തകനായ സിറിൽ അൽമെയ്ദയെയാണ് സർക്കാർ രാജ്യം വിടുന്നത് വിലക്കിയത്. ഇക്കാര്യം സിറിൽ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താൻ എക്സിറ്റ് കൺട്രോൾ ലിസ്റ്റിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.ഇന്ന് ദുബൈയിലേക്ക് പുറപ്പെടാനിരുന്ന അൽമെയ്ദക്ക് കഴിഞ്ഞദിവസം വൈകീട്ടാണ് രാജ്യം വിട്ട് പോകുന്നതിന് നിയന്ത്രണമുള്ള പട്ടികയിൽ താങ്കളും ഉൾപെടുന്നുവെന്ന സന്ദേശം സർക്കാറിൽ നിന്നും ലഭിക്കുന്നത്.

പാകിസ്താൻ സർക്കാറും സൈനിക നേതൃത്വവും തമ്മിൽ തീവ്രവാദികൾക്കെതിരായി പോരാടുന്നതിനെ കുറിച്ച് അഭിപ്രായ വ്യത്യാസമുള്ളതായി സിറിൽ അൽമെയ്ദ് ഡോണിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പാകിസ്താൻ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുമെന്ന് സർക്കാർ സൈനിക നേതൃത്വത്തെ അറിയിച്ചുവെന്നും റിപ്പോർട്ടിൽ സിറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാർ ഈ വാർത്ത നിഷേധിച്ചിരുന്നു. ഇത് കെട്ടിച്ചമച്ച വാർത്തയാണെന്നാണ് പ്രധാനമന്ത്രിയുടെ ഒാഫീസ് പ്രതികരിച്ചത്.

അതേസമയം, റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നുവെന്നും ദുഷ്പ്രചരണത്തിൽ രാജ്യത്തെ പ്രശസ്ത പത്രമായ ഡോണിനെ ബലിയാടാക്കുകയാണെന്നും പത്രം അറിയിച്ചു.

 

Tags:    
News Summary - Dawn journalist barred from leaving Pakistan over his report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.