ജമാഅത്തുദ്ദ​അ്​വ പുതിയ രൂപത്തിൽ; ഇനി ‘തെഹ്​രീക്​ ആസാദി ജമ്മുകശ്​മീർ’

ഇസ്​ലാമാബാദ്​: ഹാഫിസ്​ സഇൗദി​​െൻറ വീട്ടുതടങ്കിലിനു ശേഷം പ്രവർത്തനങ്ങൾ അടിച്ചമർത്ത​െപ്പട്ട ജമാഅത്തുദ്ദ​അ്​വ പേരുമാറ്റുന്നു. തെഹ്​രീക്​ ആസാദി ജമ്മുകശ്​മീർ എന്ന പേരിൽ പുതിയ സംഘടനയായാണ്​ പ്രവർത്തിക്കുക. സഇൗദി​െന അറസ്​റ്റ്​ ചെയ്​തതിലൂടെ സംഘടനാ പ്രവർത്തനം ഭരണകൂടം അടിച്ചമർത്തിയിരിക്കുകയാണ്​.

മുംബൈ ആക്രമണത്തി​​െൻറ സൂത്രധാരനായ സഇൗദ്​ അറസ്​റ്റിന്​ ഒരാഴ്​ച മുമ്പ്​ പുതിയ സംഘടനയെ കുറിച്ച്​ സൂചിപ്പിച്ചിരുന്നു. ‘കശ്​മീരിന്​ അടിയന്തിരമായി സ്വാതന്ത്ര്യം’ എന്നാണ്​ തെഹ്​രീക്​ അസാദി ജമ്മുകശ്​മീർ അർഥമാക്കുന്നത്​.

ജമാഅത്തുദ്ദ​അ്​വ​യെയും ഫലാഹെ ഇൻസാനിയറ്റ്​ ഫൗണ്ടേഷനെയും അടിച്ചമർത്താനുള്ള ഒൗദ്യോഗിക നീക്കം മണത്തറിഞ്ഞ സഇൗദ്​ എങ്ങനെ ഇതിനെ മറികടക്കാം എന്നതിനെ കുറിച്ച്​ നേരത്തെ പദ്ധതി തയാറാക്കിയിരുന്നു.

രണ്ട്​ സംഘടനകളും പുതിയ പേരിൽ പ്രവർത്തനം ആരംഭിച്ചതായി സർക്കാറി​​െൻറ ഒൗദ്യോഗിക വൃത്തങ്ങളും സ്​ഥീരീകരിച്ചിട്ടുണ്ട്​. പാകിസ്​താനിൽ കശ്​മീർ ദിനമായി ആചരിക്കുന്ന ഫെബ്രുവരി അഞ്ചിന്​ പരിപാടികൾ സംഘടിപ്പിക്കാനും സംഘടന പദ്ധതിയിട്ടിട്ടുണ്ട്​. തെഹ്​രീക്​ ആസാദിയുടെ ബാനറുകൾ ലാഹോറിലും മറ്റ്​ നഗരങ്ങളിലും കണ്ടതായും സർക്കാർവൃത്തങ്ങൾ പറയുന്നു. ലാഹോറിൽ ഞായറാഴ്​ചത്തെ സായാഹ്​ന പ്രാർഥനകൾക്ക്​ ശേഷം കശ്​മീർ കോൺഫറൻസ്​ സംഘടിപ്പിക്കും.

ലാഹോറിലെയും പഞ്ചാബിലെയും വിവിധ ജില്ലകളിൽ ​തെഹ്​രീക്​ കശ്​മീരി​​െൻറ സംഭാവനാ ​േകന്ദ്രങ്ങളും ആംബുലൻസ്​ സേവനങ്ങളും വീണ്ടും പ്രവർത്തനക്ഷമമായിട്ടുണ്ട്​. സംഘടനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച്​ വരികയായണെന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Days After Hafiz Saeed’s House Arrest, JuD Rebrands Under New Name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.