ഡമസ്കസ്: വിമതനഗരമായ സിറിയയിലെ കിഴക്കൻ ഗൂതയിൽ ബശ്ശാർ സൈന്യം വ്യോമാക്രമണം തുടരുന്നു. ഞായറാഴ്ച തുടങ്ങിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞതായാണ് മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങളുടെ റിപ്പോർട്ട്. മരിച്ചവരിൽ 150 പേർ കുട്ടികളാണ്. 2120 പേർക്ക് പരിക്കേറ്റു. എത്രയുംപെെട്ടന്ന് മേഖലയിൽ വെടിനിർത്തൽ നടപ്പാക്കി ജനങ്ങളെ രക്ഷിക്കണമെന്ന് സിറിയയിലെ യു.എൻ പ്രത്യേക ദൂതൻ സ്റ്റഫാൻ ഡി മിസ്തൂര ആവശ്യപ്പെട്ടു.
പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകാൻ വെടിനിർത്തൽ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെടിയൊച്ച കേട്ട് ഒളിക്കാൻ പോലും ഇടമില്ലെന്ന് തദ്ദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. 2013 മുതൽ സർക്കാർ ഉപരോധത്തിലാണ് കിഴക്കൻ ഗൂത. തത്ഫലമായി അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില ഭീമമായി കുതിച്ചുയർന്നു. അതോടെ സാധാരണക്കാർക്ക് ഭക്ഷണസാധനങ്ങൾ അപ്രാപ്യമായി.
അഞ്ചുവയസ്സിനു താഴെയുള്ള 11.9 ശതമാനം കുട്ടികളും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. അതിനിടെ, സിറിയൻ പ്രശ്നത്തിന് പരിഹാരം കാണാൻ വ്യാഴാഴ്ച ചേർന്ന യു.എൻ രക്ഷാസമിതി യോഗം പരാജയപ്പെട്ടു. സിറിയയിൽ ഒരുമാസത്തെ വെടിനിർത്തലും കിഴക്കൻ ഗൂതയിലെ ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കണമെന്നും ആവശ്യപ്പെട്ട് കുവൈത്തും സ്വീഡനും അവതരിപ്പിച്ച പ്രമേയം പാസാക്കാനായില്ല. കിഴക്കൻ ഗൂതയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.