കൊളംബോ: ശ്രീലങ്കയിൽ െഡങ്കിപ്പനി നിയന്ത്രണാതീതമായി വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ഇൗ വർഷം ഇതിനകം രോഗം ബാധിച്ച് 300 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഒരു ലക്ഷത്തിലേറെ പേർക്ക് ഇതിനകം െഡങ്കിപ്പനി ബാധിച്ചതായാണ് റെഡ് ക്രോസ് അടക്കമുള്ള സന്നദ്ധ സംഘടനകളുടെ കണക്ക്. ഇത് കൂടുതൽ പേരിലേക്ക് വ്യാപിക്കാനുള്ള സാഹചര്യവും ഇവർ കാണുന്നുണ്ട്.
രോഗം കൂടുതലായി പടർന്നുപിടിച്ചിരിക്കുന്നത് രാജ്യത്തിെൻറ പടിഞ്ഞാറൻ മേഖലകളിലാണ്. ഇവിടങ്ങളിൽ ആശുപത്രികൾ രോഗികളാൽ നിറഞ്ഞുകവിഞ്ഞ സാഹചര്യമാണുള്ളതെന്ന് റെഡ് ക്രസൻറും റെഡ് ക്രോസും പ്രസ്താവനയിൽ പറഞ്ഞു. സാഹചര്യം നേരിടുന്നതിന് സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. തലസ്ഥാന നഗരിയായ കൊളംബോയിലും െഡങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ വർഷത്തേതിെൻറ ഇരട്ടിയോളം പേർക്കാണ് ഇൗ വർഷം പനി ബാധിച്ചിരിക്കുന്നത്. കനത്ത മൺസൂൺ മഴയും വെള്ളപ്പൊക്കവും മൂലം കൊതുകുകൾ വർധിച്ചതാണ് പനി പടരാൻ കാരണമായത്. വിവിധ ദുരിതാശ്വാസ ഏജൻസികളും രാജ്യങ്ങളും സാഹചര്യം നേരിടുന്നതിന് ശ്രീലങ്കക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.