ബെയ്ജിങ്: അതിർത്തിയിലെ ദോക്ലാം പ്രദേശം തങ്ങളുേടതാണെന്ന് വ്യക്തമാക്കിയ ചൈന കഴിഞ്ഞവർഷം ഇരു സൈനിക വിഭാഗങ്ങളും മുഖാമുഖം നിലയുറപ്പിച്ച സംഭവത്തിൽനിന്ന് ഇന്ത്യ പാഠം ഉൾെക്കാള്ളണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. തർക്കപ്രദേശമായ ദോക്ലാമിൽ ചൈന മാറ്റങ്ങൾ വരുത്തുന്നതിനെ ഇന്ത്യൻ അംബാസഡർ വിമർശിച്ചതിനുള്ള പ്രതികരണമായാണ് ചൈനയുടെ വിശദീകരണം.
‘‘ചരിത്രപരമായി ദോങ്ലോങ് (ദോക്ലാം) ചൈനയുടെ ഭാഗമാണ്. അവിടെ ഞങ്ങൾ നടത്തുന്ന ഇടപെടൽ രാജ്യത്തിെൻറ പരമാധികാരത്തിെൻറ പരിധിയിൽനിന്നാണ്. തൽസ്ഥിതി മാറ്റി ഒന്നും െചയ്തിട്ടില്ല’’ ഇന്ത്യൻ അംബാസഡർ ഗൗതം ബംബവാലക്കുള്ള മറുപടിയായി ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുയിങ് പറഞ്ഞു.
കഴിഞ്ഞവർഷം ദോക്ലാമിൽ നിന്നുണ്ടായ സൈനിക പിൻമാറ്റം പരസ്പര ശ്രമങ്ങളുടെ ഭാഗമാണ്. തങ്ങൾ വിവേകത്തോടെയാണ് കാര്യങ്ങളെ സമീപിച്ചത്. അതിൽനിന്ന് ഇന്ത്യ ചില പാഠങ്ങൾ പഠിക്കണമായിരുന്നു. ഉഭയകക്ഷി ബന്ധങ്ങൾ വളർത്താനുള്ള സാഹചര്യമാണ് അതിർത്തിയിൽ ഉറപ്പുവരുത്തേണ്ടതെന്നും ഹുവ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.