ഇസ്ലാമാബാദ്: രാജ്യസുരക്ഷയുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുതെന്ന് പാക് സൈന്യത്തിനും ചാരസഘടനയായ െഎ.എസ്.െഎക്കും പാക് കോടതിയുടെ ഉത്തരവ്. രാജ്യത്തിനുള്ളിൽ സമാന്തര ഭരണകൂടം പ്രവർത്തിക്കുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി.
ഇസ്ലാമാബാദ് ഹൈകോടതി ജസ്റ്റിസ് ശൗക്കത്ത് അസീസ് സിദ്ദീഖിയാണ് വിധി പ്രസ്താവിച്ചത്. വിധിപ്പകർപ്പ് പാക്സൈനിക മേധാവിക്കും െഎ.എസ്.െഎ മേധാവിക്കും നേരിട്ട് നൽകണമെന്നും നിർദേശം നൽകിയിട്ടുമുണ്ട്. ഭരണഘടനക്കുള്ളിൽനിന്ന് പ്രവർത്തിക്കാൻ ബാധ്യസ്ഥതയുള്ളവരാണ് െഎ.എസ്െഎ. ഇതവർ തിരിച്ചറിയണം.
രാജ്യത്തെ നിയമം അനുസരിക്കാൻ അവർ ബാധ്യസ്ഥരാണ്. സുരക്ഷ സംബന്ധമായ പ്രശ്നങ്ങളിലല്ലാതെ മറ്റ് കാര്യങ്ങളിൽ ഇടപെടരുതെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.