ജകാർത്ത: ഇന്തോനേഷ്യയിൽ ശക്തിയേറിയ ഭൂചലനത്തിൽ തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ യുവതിക്ക് പുതുജീവൻ. നാദിയ രെവനാലെ എന്ന 23കാരിക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. സംഭവസമയം പെമനാങ്ങിലെ ഷോപ്പിങ് മാളിലായിരുന്നു യുവതി.
നാലുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കോൺക്രീറ്റ് കെട്ടിടത്തിെൻറ ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന നാദിയയെ പുറത്തെടുത്തത്. രണ്ടുദിവസം മുമ്പ് വിനോദസഞ്ചാരികളുടെ ആകർഷക കേന്ദ്രമായ ലൊേമ്പാക് ദ്വീപിലാണ് ഭൂചലനമുണ്ടായത്.
റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 105 ആളുകൾ മരിക്കുകയും ആയിരങ്ങൾ ഭവനരഹിതരാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.