കാഠ്മണ്ഡു: ലോകത്തെ ഏറ്റവും വലിയ പർവതമായ എവറസ്റ്റിെൻറ ഉയരം വീണ്ടും അളക്കുന്നു. 2015ൽ നേപാളിനെ തകർത്ത വൻ ഭൂകമ്പത്തിനു ശേഷം എവറസ്റ്റിെൻറ ഉയരം കുറഞ്ഞെന്ന സൂചനകളെ തുടർന്നാണ് ചൈനയുടെ സഹായത്തോടെ ഉയരം വീണ്ടും കണക്കാക്കുന്നത്. സംഭവത്തിൽ മൂന്നു സെൻറീമീറ്റർ ഉയരം കുറഞ്ഞതായാണ് കരുതുന്നത്.
8,848 മീറ്ററാണ് രേഖകൾപ്രകാരം എവറസ്റ്റിെൻറ ഉയരം. ഉയരമളക്കാൻ സഹായിക്കാമെന്ന് 2017ൽ ഇന്ത്യ നേപാളിന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം രാജ്യം സന്ദർശിച്ച ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ്ങും നേപാൾ പ്രസിഡൻറ് ബിദ്യ ദേവി ഭണ്ഡാരി, പ്രധാനമന്ത്രി കെ.പി ശർമ ഓലി എന്നിവരും നടത്തിയ ചർച്ചകളിലാണ് തീരുമാനം.
ഇന്ത്യയുടെ സർവേയർ ജനറലായിരുന്ന സർ ജോർജ് എവറസ്റ്റിെൻറ നേതൃത്വത്തിൽ 1855ൽ ഇന്ത്യയായിരുന്നു ആദ്യമായി എവറസ്റ്റിെൻറ ഉയരം കണക്കാക്കിയിരുന്നത്. 1956ൽ വീണ്ടും സർവേ നടത്തി ഉയരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2015ൽ നടന്ന ഗോർഖ ഭൂകമ്പത്തിനു ശേഷം ശാസ്ത്രജ്ഞരാണ് സംശയങ്ങളുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ വീണ്ടും അളക്കാൻ തയാറാണെന്ന് ഇന്ത്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.