ബെയ്ജിങ്: കാർഡില്ല, പണമില്ല, ഇ-വാലറ്റുകളുമില്ല...ചൈനയിൽ പിന്നെ ആളുകൾ എങ്ങനെ സാധനങ്ങൾ വാങ്ങും എന്നല്ലേ? വെറുതെ മുഖമൊന്നു കാണിച്ചാൽ പണം കിേട്ടണ്ടവരുടെ അക്കൗണ്ടിലെത്തിയിരിക്കും- അഥവാ ഫേഷ്യൽ പേമെൻറ് ടെക്നോളജിയാണ് ചൈനയിലിപ്പോൾ താരം. ചൈനയാണ് മൊബൈലിലൂടെ ബില്ലടക്കാവുന്ന സംവിധാനം ലോകത്ത് ആദ്യമായി അവതരിപ്പിച്ചത്. വളരെയേറെ പ്രചാരണം നേടിയ രീതിയായി അത്. ക്യു.ആർ കോഡിനെ പോലും കടത്തിവെട്ടുന്ന രീതിയിലാണിപ്പോൾ ഫേഷ്യൽ പെെമൻറ് ടെക്നോളജി അവതരിപ്പിച്ചത്.
സാധനങ്ങൾ വാങ്ങി പണം കൊടുക്കാൻ നേരം ഉപഭോക്താക്കൾ കാമറ ഘടിപ്പിച്ച പോയൻറ് ഓഫ് സെയിൽ യന്ത്രത്തിെൻറ മുന്നിലേക്ക് ചെന്നാൽ മതി. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുമായും ഈ ടെക്നോളജി ബന്ധിപ്പിച്ചിരിക്കും. യന്ത്രത്തിനു അഭിമുഖമായി നിൽക്കുേമ്പാൾ മുഖം നോക്കി തിരിച്ചറിഞ്ഞ് അക്കൗണ്ടിൽനിന്ന് പണം സ്വീകരിക്കുകയും ചെയ്യും. നിരവധി പേർ ഈ രീതി സ്വാഗതം ചെയ്യുന്നുവെങ്കിലും, പൗരന്മാരെ നിരീക്ഷിക്കുന്ന സംവിധാനത്തിനെതിരെ പ്രതിഷേധവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.