കൊളംബോ: ശ്രീലങ്കയിലെ കൊലന്നാവയിൽ ചവറ്റുകൂനക്ക് തീപിടിച്ച് നാലു കുട്ടികളടക്കം 10 പേർ മരിച്ചു. വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ 100ഒാളം വീടുകൾ പൂർണമായും തകർന്നതായും 180 പേർ ദുരിതത്തിലായതായും അറ്റോണി നുവാൻ ബൊപേജ് പറഞ്ഞു. ചവറ്റുകൂനക്കു സമീപം താമസിക്കുന്നവരെ രക്ഷിക്കുന്നതിന് 400ലധികം സൈനികരെ വിന്യസിച്ചു. രാജ്യത്തെ പരമ്പരാഗത പുതുവത്സരാഘോഷം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമായിട്ടില്ല.
പ്രദേശത്തെ 2.3 കോടി ടൺ വരുന്ന ചവറ്റുകൂന ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി അടുത്തിടെ പാർലമെൻറ് മുന്നറിയിപ്പ് നൽകിയിരുന്നു. ദിവസവും 800ഒാളം ടൺ ചവറാണ് ഇവിടെ എത്തിക്കുന്നത്. പ്രദേശത്തുനിന്ന് ചവറ്റുകൂന മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.